26.2 C
Kollam
Sunday, December 22, 2024
HomeNewsCrimeമൊസാദിനെ വെല്ലാന്‍ ആര്‍ക്കും ആവില്ല; ഓപ്പറേഷന്‍ ദുബായ് ; പാലസ്തീനിലെ തീവ്രവാദ സംഘടനയായ ഹമാസിന്റെ...

മൊസാദിനെ വെല്ലാന്‍ ആര്‍ക്കും ആവില്ല; ഓപ്പറേഷന്‍ ദുബായ് ; പാലസ്തീനിലെ തീവ്രവാദ സംഘടനയായ ഹമാസിന്റെ പ്രമുഖ നേതാവിനെ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് കൊലപ്പെടുത്തിയത് ഇങ്ങനെ

പാലസ്തീനിലെ തീവ്രവാദ സംഘടനയായ ഹമാസിന്റെ പ്രമുഖ നേതാവിനെ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് കൊലപ്പെടുത്തുന്നതിന് പിന്നിലെ കഥകള്‍ തുടങ്ങുന്നത് ഇങ്ങനെ.

ദുബായ് എയര്‍ പോര്‍ട്ടിന് സമീപം നക്ഷത്ര ഹോട്ടലായ അല്‍ ബസ്റ്റാന്‍ റോട്ടാനാ 230 ആം നമ്പര്‍ മുറിയില്‍ അയാള്‍ വിശ്രമിക്കുന്നു. രാവിലെ മുതല്‍ മുറി അടഞ്ഞു തന്നെ കിടക്കുന്നു. സംശയം തോന്നിയ ജീവനക്കാരിലൊരാള്‍ തട്ടിവിളിച്ചു. ഏറെ നേരം തട്ടി വിളിച്ചിട്ടും മറുപടിയില്ല. അതേ തുടര്‍ന്ന് അയാള്‍ മാനേജരെ വിവരമറിയിച്ചു. തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് ഇലക്ട്രോണിക് കീ കാര്‍ഡ് ഉപയോഗിച്ച് ആ മുറി തുറന്നു.
അവിടെ ബെഡില്‍ ഒരാള്‍ കമിഴ്ന്നു കിടക്കുന്നു. ഇന്നലെ ചെക്ക് ഇന്‍ ചെയ്ത ആളാണ്. അവര്‍ മുറിയാകെ പരിശോധിച്ചു നോക്കി. മുറി പഴയതു പോലെ തന്നെ. ഏറെ നേരം അയാളെ ഉണര്‍ത്താനുള്ള പരിശ്രമം നടത്തി. ഒടുവില്‍ അവര്‍ ആ സത്യം തിരിച്ചറിഞ്ഞു.

ആള്‍ മരിച്ചു കഴിഞ്ഞു. ശരീരം മരവിച്ചിട്ടുണ്ട്. പിന്നീട് ഒട്ടും വൈകിയില്ല . ബോഡി ഉടന്‍ ആശുപത്രിയിലേയ്ക്കു നീക്കം ചെയ്തു. ദുബായ് പോലീസിനെ വിവരം അറിയിച്ചു. വിവരം അറിഞ്ഞെത്തിയ ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചു.

തലേദിവസത്തെ എമിറേറ്റ്‌സിന്റെ ഇ കെ 912 -ആം നമ്പര്‍ ഡമാസ്‌കസ് -ദുബായ് വിമാനത്തില്‍, ഡമാസ്‌കസില്‍ നിന്നും എത്തിയ , പലസ്തീനിയന്‍ പാസ്‌പോര്‍ട്ടുള്ള മഹ്മൂദ് അബ്ദ് അല്‍ റൌഫ് മൊഹമ്മദ് ഹസന്‍ എന്ന ഒരു ബിസിനസുകാരനായിരുന്നു അത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മസ്തിഷ്‌കാഘാതമാണു മരണ കാരണം എന്നാണു രേഖപ്പെടുത്തിയിരുന്നത്. അസാധാരണമായി ഒന്നുമില്ലാത്തതിനാല്‍, അവകാശികള്‍ എത്തുംവരെ മോര്‍ച്ചറിയില്‍ ബോഡി സൂക്ഷിച്ചു. പാസ്‌പോര്‍ട്ടിലെ അഡ്രസില്‍ വിവരങ്ങള്‍ പോയി. ഇതിനിടെ, പലസ്തീനിയന്‍ തീവ്രവാദി സംഘടനയായ ഹമാസിന്റെ ഡമാസ്‌കസിലെ ഓഫീസിലുള്ളവര്‍ അസ്വസ്ഥരായിരുന്നു. കാരണം അവരുടെ പ്രമുഖനായ ഒരു നേതാവ് ദുബായിലേയ്ക്കു പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു. ഇതേവരെ യാതൊരു സന്ദേശവും ലഭിച്ചിട്ടില്ല.

അവര്‍ ഡമാസ്‌കസില്‍ നിന്നും ഒരാളെ ദുബായിലേയ്ക്കയച്ചു. അയാളുടെ അന്വേഷണങ്ങള്‍കൊടുവില്‍ മോര്‍ച്ചറിയില്‍ ആളെ കണ്ടെത്തി. ഹമാസിന്റെ ഡമാസ്‌കസ് നേതൃത്വം ദുബായ് പോലീസ് മേധാവിയെ ഫോണില്‍ ബന്ധപ്പെട്ടു. തങ്ങള്‍ വ്യാജ പലസ്തീനിയന്‍ പാസ്‌പോര്‍ട്ടില്‍ ഒരാളെ ദുബായിലേയ്ക്കയച്ചിരുന്നു എന്നവര്‍ പോലീസിനോടു സമ്മതിച്ചു.

ദുബായിലെ അല്‍ ബസ്റ്റാന്‍ ഹോട്ടലില്‍ മരിച്ചു കിടന്നയാള്‍ ബിസിനസുകാരനായ മൊഹമ്മദ് ഹസന്‍ അല്ലായിരുന്നു. ഹമാസിന്റെ ആയുധ ഇടപാടുകളുടെ മേല്‍നോട്ടക്കാരനും പ്രമുഖ നേതാവുമായിരുന്ന മഹ്മൂദ് അല്‍ മഹ്ബൂഹ് ആയിരുന്നു അത്. ഹമാസിന്റെ ഇത്രയും ഉയര്‍ന്നൊരാള്‍ ”വെറും മസ്തിഷ്‌കാഘാതം മൂലം മരിയ്ക്കുമോ” എന്ന് ദുബായ് പോലീസിനു സംശയമുണ്ടായി. പുതിയൊരന്വേഷണത്തിനു പോലീസ് മേധാവി തമീം ഉത്തരവിട്ടു. ഹോട്ടലിലെ നിരീക്ഷണ ക്യാമറകള്‍, എയര്‍പോര്‍ട്ടിലെ ക്യാമറകള്‍, കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ വന്നവരുടെയും പോയവരുടെയും വിവരങ്ങള്‍, വിളിച്ച കോളുകളുടെ വിവരങ്ങള്‍ എല്ലാം ശേഖരിയ്ക്കപ്പെട്ടു. അത്യാധുനിക സോഫ്‌റ്റ്വെയറുകളുടെ സഹായത്തോടെ അവയെല്ലാം അരിച്ചു പെറുക്കി.

ആസൂത്രിതമായൊരു കൊലപാതകത്തിന്റെ ചിത്രമാണു തെളിഞ്ഞു വന്നത്. ഹമാസിന്റെ മുഖ്യ ശത്രുക്കളിലൊന്നാണു പലസ്തീനിലെ ഫത്താ പാര്‍ടി. അവരിലേയ്ക്കാണൂ ആദ്യസംശയം നീണ്ടത്. എന്നാല്‍ കൃത്യമായ ആസൂത്രണത്തിലൂടെ ഒരു മസ്തിഷ്‌കാഘാതം ഉണ്ടാക്കാനുള്ള കഴിവൊന്നും അവര്‍ക്കില്ല. അതിനു കഴിവുള്ള ഒരേയൊരു സംഘമേ ഉള്ളു, ഇസ്രായേലിന്റെ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദ്, ദുബായ് പോലീസ് ഉറപ്പിച്ചു. പിന്നീട് ആണ് കഥയുടെ ട്വിസ്റ്റ്.

മഹ്മൂദും മറ്റൊരാളും ചേര്‍ന്ന് ഇസ്രായേലിന്റെ രണ്ടു സൈനികരെ തട്ടിക്കൊണ്ടു പോകുകയും നെഗെവ് മരുഭൂമിയില്‍ വെച്ച് ക്രൂരമായി കൊല്ലുകയും ചെയ്തു. മൃതദേഹങ്ങളെ അവഹേളിയ്ക്കുകയ്ക്കുകയും അത് ഫോട്ടായിലാക്കുകയും ചെയ്ത ശേഷം മരുഭൂമിയില്‍ കുഴിച്ചു മൂടുകയാണുണ്ടായത്.

ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതമായിരുന്നു ഈ കൊലപാതകങ്ങള്‍. ”റെഡ് പേജ്” എന്നത് മൊസാദിനെ സംബന്ധിച്ചിടത്തോളം ഉന്മൂലനത്തിനുള്ള കോഡുവാക്കാണു. ഇസ്രായേലി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സംയുക്തമായാണു റെഡ് പേജ് ഓര്‍ഡര്‍ ഇടുക. ഇര കൊല്ലപ്പെടുന്ന കാലത്തോളം ആ ഓര്‍ഡര്‍ സാധുവായിരിയ്ക്കും. തങ്ങളുടെ സൈനികരെ കൊലപ്പെടുത്തിയവര്‍ക്കു റെഡ് പേജ് നല്‍കാന്‍ ഒട്ടും ആലോചിയ്‌ക്കേണ്ടി വന്നില്ല ഇസ്രായേലി ഭരണാധികാരികള്‍ക്ക്.

മൊസാദ് ഉണര്‍ന്നു. കൊലയ്ക്കുത്തരവാദി മഹ്മൂദാണെന്നു തിരിച്ചറിഞ്ഞു.
ഏതാണ്ട് 20 വര്‍ഷത്തിനു ശേഷം ദുബായില്‍ വെച്ച് മൊസാദ് ആ മിഷന്‍ പൂര്‍ത്തീകരിച്ചു. മഹ്മൂദ് അല്‍ മഹ്ബൂഹ് നിശബ്ദമായി കൊലചെയ്യപ്പെട്ടു. ദുബായ് പോലീസിന്റെ സാമര്‍ത്ഥ്യമില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഒരിയ്ക്കലും മൊസാദോ ഇസ്രായേലോ ചിത്രത്തില്‍ വരില്ലായിരുന്നു. മഹ്ബൂഹിനെ കണ്ടെത്തി വധിയ്ക്കുന്ന മിഷനു ‘ പ്ലാസ്മാ സ്‌ക്രീന്‍” എന്നു നാമകരണം ചെയ്യപ്പെട്ടു.

2010 ജനുവരി 18 തിങ്കള്‍ – ദുബായ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് തിരക്കു കൊണ്ടു വീര്‍പ്പുമുട്ടുന്നു.. ടൂറിസ്റ്റുകളുടെ തിരക്ക്. പതിനായിരക്കണക്കിനാണു യാത്രക്കാര്‍ വന്നിറങ്ങുന്നത്. എല്ലാവരും ആഘൊഷത്തിന്റെ മൂഡില്‍, പല രാജ്യങ്ങളില്‍ നിന്നായി വന്നിറങ്ങിയ 27 പേരൊഴിച്ച്. വ്യത്യസ്ത ഫ്‌ലൈറ്റുകളില്‍ വ്യത്യസ്ത സമയത്ത് എത്തിയ ആ 27 പേരും പരസ്പരം തിരിച്ചറിഞ്ഞു. സിസേറിയ യൂണിറ്റിലെ അംഗങ്ങളുള്‍പ്പെടുന്ന മൊസാദ് കമാന്‍ഡോ ടീം. അവര്‍ അക്ഷമയോടെ കാത്തു നിന്നതു മറ്റൊരാള്‍ക്കു വേണ്ടിയായിരുന്നു. എമിറേറ്റ്‌സിന്റെ ഇകെ 912 ഡമാസ്‌കസ് – ദുബായ് വിമാനത്തില്‍ അയാളെത്തുമെന്ന് നേരത്തെ തന്നെ അവര്‍ക്കറിവുണ്ടായിരുന്നു.ദുബായില്‍ വന്നിറങ്ങിയ ടീം അംഗങ്ങള്‍ എല്ലാവരും വിവിധ ഹോട്ടലുകളിലാണു റൂം എടുത്തിരുന്നത്.

നേരത്തെ പ്രോഗ്രാം ചെയ്തുവെച്ച പ്രകാരം കില്ലര്‍ ടീം(മൊസാദ് മിഷന്‍ ടീം) കതകു തുറന്ന് അകത്തു പ്രവേശിച്ചു. റൂമില്‍ ചെറുതായി ഏറ്റുമുട്ടല്‍ നടന്നു. ആജാനുബാഹുവായ മഖ്ബൂഹിനെ അത്ര പെട്ടെന്ന് കീഴ്‌പെടുത്താനാവില്ല. എന്തായാലും ഈ ശ്രമത്തിനിടയില്‍ കില്ലര്‍ ടീം തങ്ങള്‍ കരുതിയ സുക്‌സിനൈല്‍കോളിന്‍ എന്ന രാസവസ്തു മഖ്ബൂഹില്‍ ഇഞ്ചെക്ട് ചെയ്തു. ഇത് ഉള്ളില്‍ ചെന്നാല്‍ മിനിട്ടുകള്‍ക്കകം ശരീരം തളരും. തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുകയും ചെയ്യും. നിമിഷങ്ങള്‍ക്കകം മഖ്ബൂഹ് തളര്‍ന്നു വീണു. മരണം ഉറപ്പാക്കാന്‍ കൊലയാളികള്‍ തലയണ അയാളുടെ മുഖത്തമര്‍ത്തി. മുറി പഴയതു പോലെ അടുക്കി. സാധാരണ ഉറക്കം പോലെ മഖ്ബൂഹിനെ കിടത്തി റൂം ലോക്കാക്കി അവര്‍ പുറത്തു കടന്നു. മരണം ഉറപ്പിച്ച നിമിഷം ഇസ്രായേലില്‍ ആഘോഷമായിരുന്നു. തങ്ങളുടെ 20 വര്‍ഷത്തെ പ്രതികാര ദാഹത്തിന് ഇവിടെ ശമനം ഉണ്ടായിരിക്കുന്നുവെന്ന് ഇസ്രായേല്‍ മൊസാദ് മേധാവി കുറിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments