27.4 C
Kollam
Tuesday, February 10, 2026
HomeNewsCrimeപുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി യാത്ര ആരംഭിച്ച വേണാട് എക്‌സ്പ്രസ് നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍

പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി യാത്ര ആരംഭിച്ച വേണാട് എക്‌സ്പ്രസ് നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍

വേണാട് എക്സ്പ്രസിന്റെ പുതിയ കോച്ചുകള്‍ നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍. ട്രെയിനിലെ പുതിയ സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. ആധുനിക ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) റേക്കുമായി നവംബര്‍ ഏഴ് മുതലാണ് വേണാട് എക്സ്പ്രസ് ഷൊര്‍ണൂര്‍ തിരുവനന്തപുരം പാതയില്‍ സര്‍വീസ് നടത്തുന്നത്. സീറ്റും മറ്റും നശിപ്പിക്കപ്പെട്ടതായി കഴിഞ്ഞ ദിവസം ശ്രദ്ധയില്‍പ്പെട്ടു. ഇതു സംബന്ധിച്ചു റെയില്‍വേ റിപ്പോര്‍ട്ട് തേടി. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments