28.4 C
Kollam
Monday, April 28, 2025
HomeNewsCrimeകൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ്

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ്

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ സു്പ്രധാന വഴിത്തിരിവ്. വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് അജാസ്.

അജാസിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചതായി പൊലീസ് അറിയിച്ചു. കേസിലെ പ്രതികളായ അജാസ്, മോനായി എന്ന നിസാം, എന്നിവര്‍ വിദേശത്തേക്ക് കടന്നതായി പൊലീസിന് ലഭിച്ചു.

രവി പൂജാരിയും ബ്യൂട്ടി പാര്‍ലര്‍ ആക്രമിച്ചവരും തമ്മിലുള്ള കണ്ണി അജാസും കൂട്ടരുമാണ്. ഇവരുടെ നിര്‍ദേശ പ്രകാരമാണ് വെടിവയ്പ്പ് നടത്തിയത്. ലീനയെ കുറിച്ചുള്ള വിവരങ്ങള്‍ രവി പൂജാരിക്ക് കൊടുത്തത് അജാസാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ 2018 ഡിസംബര്‍ 15ന് ബൈക്കിലെത്തിയ രണ്ട് പേര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments