കൊലപാതക ശ്രമം : പ്രതികൾ പിടി യിൽ

73

കൊല്ലം പരവൂർ സ്വദേശിയേയും സഹോദരനേയും ആക്രമിച്ച കേസിലെ പ്രതികൾ പരവൂർ പോലീസിന്റെ പിടിയിലായി. ഫെബ്രു
വരി 8-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പരവൂർ വട്ടപ്പാലിൽ വീട്ടിൽ ഹേമന്ദ് (25), നെറ്റിൽ വിഷ്ണു (25),
പരവൂർ നെടിയവിള വീട്ടിൽ രാജേഷ് (25), പരവൂർ നെടിയവിള വീട്ടിൽ
ഹരികുമാർ (20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കഞ്ചാവ്
വലിക്കുന്നത് വിലക്കിയതിനാണ് പരവൂർ കുനയിൽ സ്വദേശികളായ
ദീപുവിനേയും സഹോദരനേയും ക്രൂരമായി ഉപദ്രവിച്ചത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി. ഐപിഎസ് ന്റെ
നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയി
ലായത്. പരവൂർ പോലീസ് ഇൻസ്പെക്ടർ സാനി എസ് , എസ്ഐ
മാരായ ജയകുമാർ, വിജിത്. കെ നായർ, പോലീസ് ഉദ്യോഗസ്ഥരായ
ഹരിസോമൻ, സജികുമാർ, അനീഷ് എന്നിവരടങ്ങിയ സംഘമാണ്
പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here