28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeപണം വാങ്ങും മുമ്പ് നിവാസ് ഭാര്യയെ കൊണ്ട് ഷൂട്ട് ചെയ്യിച്ചു; കണ്‍മുന്നില്‍ വെച്ച് നോട്ട് വലിച്ചു...

പണം വാങ്ങും മുമ്പ് നിവാസ് ഭാര്യയെ കൊണ്ട് ഷൂട്ട് ചെയ്യിച്ചു; കണ്‍മുന്നില്‍ വെച്ച് നോട്ട് വലിച്ചു കീറിയപ്പോള്‍ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമെന്നോര്‍ത്തപ്പോള്‍ നെഞ്ച് പൊടിഞ്ഞു; സംഭവത്തിന്റെ സത്യാവസ്ഥ ഇമ്രാന്റെ ഭാര്യ വെളിപ്പെടുത്തുന്നത് നിങ്ങള്‍ വായിക്കൂ…

നോട്ട് വലിച്ചു കീറിയ സംഭവത്തില്‍ പ്രതിയായ നിവാസ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വിവിധങ്ങളായ വഴി തേടുകയാണ്. വലിച്ചു കീറിയത് യഥാര്‍ത്ഥ നോട്ടല്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി കടം വാങ്ങിയ ഇമ്രാന്റെ ഭാര്യ രംഗത്തെത്തി അവര്‍ക്ക് പറയാനുള്ളത് ശ്രദ്ധിച്ചു കേള്‍ക്കൂ.. എന്റെ കണ്‍ മുന്നില്‍ വെച്ചാണ് നിവാസ് പണം വലിച്ചു കീറിയത്. സിപിഎം പ്രവര്‍ത്തകനായ നിവാസ് കടം വാങ്ങിയ പണം തിരികെ നല്‍കിയല്ല എന്ന് പറഞ്ഞാണ് നോട്ട് തന്റെ മുന്നില്‍ വെച്ച് കീറികളിഞ്ഞത്. മാത്രമല്ല ഇയാളുടെ ഭാര്യ തന്നെ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. നിവാസ് തന്റെ സുഹൃത്തായ ഭര്‍ത്താവ് ഇമ്രാന് 2500 രൂപ കടം നല്‍കിയിരുന്നു. പിന്നീട് കടം വാങ്ങിയത് തിരികെ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്നാണ് ഈ നികൃഷ്ഠമായ പ്രവര്‍ത്തി ചെയ്തത്. ഗള്‍ഫില്‍ പോകുന്നതിന് തൊട്ടു മുമ്പായിരുന്നു ഈ കടം വാങ്ങല്‍. ഇക്കാര്യം പറഞ്ഞ് നിവാസ് തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു.

ഫോണില്‍ വിളിച്ച് പല കുറി ശല്യം ചെയ്തു. നിരവധി തവണ അസഭ്യ വര്‍ഷം ചൊരിഞ്ഞു. ഇതിനു പുറമെ വീട്ടില്‍ കയറി വന്ന് പല തവണ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇക്കയെ വിളിച്ച് കാര്യം ധരിപ്പച്ചതോടെ 5000 രൂപ കടം വാങ്ങി നാട്ടിലുള്ള അക്കൗണ്ടിലേക്ക് അയച്ചു തരികയായിരുന്നു. ഇതില്‍ നിന്നും രണ്ടായിരം രൂപയുടെ നോട്ടും 500 രൂപയുമാണ് നിവാസിന്റെ വീട്ടിലെത്തിയത്. പണം നല്‍കിയ ശേഷം തെളിവ് വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത്്. തൊട്ടടുത്ത നിമിഷം തന്നെ എന്റെ കണ്‍മുന്നില്‍ വെച്ച് പണം വലിച്ചു കീറുകയായിരുന്നു. ഇത് കണ്ട് ശരിക്കും ഞാന്‍ ഞെട്ടിപ്പോയി.

ഭര്‍ത്താവ് ഏറെ ബുദ്ധി മുട്ടി അയച്ച പണമെന്നോര്‍ത്തപ്പോള്‍ ചങ്ക് പിടച്ചു പോയി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നോട്ടു കീറുന്ന ചിത്രം പ്രചരിച്ചതോടെ ഒടുവില്‍ ജനരോഷം നിവാസിന് നേരെ തിരിയുകയായിരുന്നു. തുടര്‍ന്ന ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് അസി.കമ്മീഷണറുടെ നിര്‍ദേശപ്രകാരം സൈബര്‍ വിങ്ങ് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും വലിച്ചു കീറിയത് വ്യാജ നോട്ടാണെന്ന് തെറ്റിധരിപ്പിച്ച് നിവാസ് ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ശ്രമം നടത്തുകയാണ്. എന്നാല്‍ നിവാസ് പറയുന്നത് യഥാര്‍ത്ഥ നോട്ട് മാറ്റി പകരം കടലാസ് പേപ്പറുകളാണ് വലിച്ചു കീറിയതെന്നാണ് . തന്നെ ആരും തെറ്റിധരിക്കരുതെന്നും ക്ഷമചോദിക്കുന്നുവെന്നും ഇയാള്‍ ന്യായീകരണ വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇതേ തുടര്‍ന്നാണ് നിജസ്ഥിതി വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ വെളിപ്പെടുത്തല്‍ നടത്തി രംഗത്തെത്തിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments