25.9 C
Kollam
Friday, July 26, 2024
HomeNewsCrime'ഇനി ആവര്‍ത്തിച്ചാല്‍ ഞാന്‍ ചെരുപ്പൂരി അടിക്കും'; താക്കിതു നല്‍കിയിട്ടും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

‘ഇനി ആവര്‍ത്തിച്ചാല്‍ ഞാന്‍ ചെരുപ്പൂരി അടിക്കും’; താക്കിതു നല്‍കിയിട്ടും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

റോഡരികില്‍ നിന്ന് കളിയാക്കിയതില്‍ പ്രതിഷേധിച്ച യുവതിയെ പരസ്യമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. ഓഫീസിലേക്ക് പോകും വഴി റോഡിനു സമീപമിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം കളിയാക്കിയ അന്‍പത്തിയഞ്ചുകാരനെതിരെ രൂക്ഷമായി പ്രതികരിച്ച 28കാരിയെയാണ് പ്രതികാരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബെംഗലുരു മകേനഹള്ളി സ്വദേശി രംഗനാഥാണ് അറസ്റ്റിലായത്. വീടിന് സമീപം താമസിക്കുകയുംസ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയും ചെയ്യുന്ന യുവതിയെയാണ് രംഗനാഥന്‍ കഴിഞ്ഞ ദിവസം പ്രതികാരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ഓഫീസിലേക്ക് പോവുന്ന വേളയില്‍ യുവതിയെ രംഗനാഥ കളിയാക്കിയിരുന്നു. എന്നാല്‍ ഇതു തുടര്‍ന്നും ആവര്‍ത്തിച്ചാല്‍ ചെരുപ്പുകൊണ്ട് രംഗനാഥയെ അടിക്കുമെന്ന് യുവതി മറുപടി നല്‍കി. നിരവധി ആളുകള്‍ക്ക് മുന്നില്‍ വച്ചായിരുന്നു യുവതി ഇത് പറഞ്ഞത്. ഇതിന് പ്രതികാരമായാണ് രംഗനാഥ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ബെംഗലുരു- തുമാകുരു റോഡില്‍ സോംപുര വ്യവസായ മേഖലയിലെ ഓഫീസിലായിരുന്നു യുവതി ജോലി ചെയ്ത് പോന്നത്. യുവതി ഓഫീസിലേക്ക് പോവുന്ന വഴി അറിയുന്ന രംഗനാഥ വഴിയില്‍ ഒളിച്ചിരുന്ന ശേഷം കടന്ന് ആക്രമിക്കുകയായിരുന്നു. മരത്തിന് പിന്നില്‍ നിന്ന് യുവതിയെ കടന്ന് പിടിച്ച ശേഷം രംഗനാഥ പൊടുന്നേനെ അവരെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു.

പീഡിപ്പിച്ച ശേഷം യുവതിയെ ആരുമറിയാതെ വകവരുത്താനായിരുന്നു രംഗനാഥയുടെ പദ്ധതി. എന്നാല്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചഴിക്കാന്‍ ശ്രമിച്ചതോടെ യുവതി ഇയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ഉറക്കെ ശബ്ദമുണ്ടാക്കി സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. ഈ സമയം റോഡിലൂടെ കടന്നുപോയ സ്ത്രീ യുവതിയുടെ നിലവിളികേട്ട് സഹായത്തിനായെത്തുകയായിരുന്നു. സ്ത്രീ രംഗനാഥയ്‌ക്കെതിരെ കല്ലുകള്‍ വലിച്ചെറിഞ്ഞു കീഴടക്കി. ഇതിനിടെ യുവതി വീഡിയോ എടുക്കാന്‍ ശ്രമിച്ചതോടെ രംഗനാഥ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വലിച്ചെറിഞ്ഞു. തെളിവുകള്‍ നശിപ്പിക്കാനായിരുന്നു ഇത്. ഇതിന് ശേഷം ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് യുവതിയുടെ പരാതിയിന്‍ മേല്‍ ഇയ്യാളെ പോലീസ് പിടി കൂടുകയായിരുന്നു. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടിണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments