27.4 C
Kollam
Saturday, July 27, 2024
HomeNewsക്രൈംബ്രാഞ്ച് റെയ്ഡിൽ പ്രതികരിച്ച് പിസി ജോർജ്; പിന്നിൽ ദുരുദ്ദേശം

ക്രൈംബ്രാഞ്ച് റെയ്ഡിൽ പ്രതികരിച്ച് പിസി ജോർജ്; പിന്നിൽ ദുരുദ്ദേശം

വീട്ടിൽ നടക്കുന്ന ക്രൈംബ്രാഞ്ച് റെയ്ഡിൽ പ്രതികരിച്ച് പിസി ജോർജ്. കൊച്ചുമക്കൾ പഠിക്കുന്ന ടാബ് കൊണ്ടുപോകണമെന്നാണ് പറയുന്നതെന്നും പരീക്ഷാസമയത്ത് അത് നല്ല ഉദ്ദേശ്യത്തിനല്ലെന്നും പിസി പ്രതികരിച്ചു. ദിലീപിൻ്റെ അനിയൻ ഷോൺ ജോർജിനെ വിളിച്ച ഫോൺ 2019ൽ തന്നെ നശിപ്പിച്ചതായി കത്ത് കൊടുത്തതാണെന്നും പിസി പറഞ്ഞു.

ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ റെയ്ഡ്; പരിശോധന നടത്തുന്നത് ക്രൈംബ്രാഞ്ച്

“ദിലീപിൻ്റെ അനിയൻ ചാക്കോച്ചനെ (ഷോൺ ജോർജ്) വിളിച്ചു. വിളിച്ച ഫോൺ വേണം. അത് 2019ലാ. മനസ്സിലാക്കണം. ആ ഫോൺ നശിപ്പിച്ചെന്നും പറഞ്ഞ് അന്ന് ചാക്കോച്ചൻ കത്ത് കൊടുത്തിട്ടുണ്ടായിരുന്നു. ഞാൻ ഇത്രയും നേരം എല്ലാം സഹകരിച്ച് കൂടെനിന്നു. പക്ഷേ, ഇവന്മാര് വന്നുവന്ന് എൻ്റെ കൊച്ചുമക്കൾ പഠിക്കുന്ന ടാബ്, അത് സീൽ ചെയ്ത് മേടിക്കുവാ. പിള്ളേരെങ്ങനെ പഠിക്കും? ഇന്നത്തെക്കാലത്ത് പിള്ളേരെല്ലാം ടാബിലാ. പരീക്ഷാസമയത്ത് ആ ടാബ് എടുത്തോണ്ട് പോകണമെന്ന്. അവന്മാരുടെ സൂക്കേടെന്നാ. നല്ല ഉദ്ദേശ്യമല്ലെന്ന് മനസ്സിലായില്ലേ?”

- Advertisment -

Most Popular

- Advertisement -

Recent Comments