29.6 C
Kollam
Thursday, March 28, 2024
HomeNewsCrimeവ്യാജ വാട്‌സ്ആപ്പ് ചാറ്റ് കസ്; ഷോൺ ജോർജിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്

വ്യാജ വാട്‌സ്ആപ്പ് ചാറ്റ് കസ്; ഷോൺ ജോർജിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്

:വ്യാജ വാട്‌സ്ആപ്പ് ചാറ്റ് കസിൽ ഷോൺ ജോർജിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്. മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീൻ ഷോട്ട് ദിലീപിന്റെ അനുജന് ഷോൺ അയച്ചതാണ് കേസിനു ആധാരം.

ഇതുമായി ബന്ധപ്പെട്ട് കേസിൽ കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു.നടിയെ ആക്രമിച്ച കേസിൽ വ്യാജ സ്‌ക്രീൻഷോട്ടുകൾ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴിതെറ്റിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഷോൺ ജോർജിന്റെ വീട്ടിൽ ഈ മാസം 25 ന് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. വ്യാജ സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് ഷോൺ ജോർജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഓഗസ്റ്റ് 25ന് രാവിലെ എട്ടരയോടെയാണ് പുഞ്ഞാറിലെ പി.സി ജോർജിന്റെ കുടുംബവീട്ടിൽ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി അമ്മിണിക്കുട്ടൻ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കേസിന്റെ പ്രാരംഭഘട്ടത്തിൽ കേസിന്റെ വഴി തിരിച്ചുവിടാൻ ദിലീപിന്റെ അനിയൻ അനൂപിന് ഒരു സ്‌ക്രീൻഷോട്ട് അയച്ചുകൊടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്.

ഒരു സിനിമാ പ്രവർത്തകനും പൊലീസുകാരും അടങ്ങിയ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ സ്‌ക്രീൻഷോട്ടായിരുന്നു നൽകിയത്. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനായിരുന്നു ഇത്. എന്നാൽ ഈ സ്‌ക്രീൻഷോട്ട് വ്യജമായി നിർമിച്ചതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments