25.4 C
Kollam
Friday, December 13, 2024
HomeMost Viewedഗുരുതര വീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്; മന്ത്രി ജി.ആർ അനില്‍

ഗുരുതര വീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്; മന്ത്രി ജി.ആർ അനില്‍

ഗുരുതരമായ വീഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മന്ത്രി ജി.ആർ അനില്‍.പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംഭാഷണത്തിന്‍റെ തുടക്കം മുതലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ പ്രതികരണം ക്ഷമയില്ലാതെയായിരുന്നു. താന്‍ എന്തിന് വേണ്ടിയാണ് വിളിച്ചത് എന്ന് പരിശോധിക്കണമെന്നും താൻ കുറ്റക്കാരനെങ്കിൽ കുറ്റം ഏറ്റെടുക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി അനിലും വട്ടപ്പാറ ഇൻസ്പെക്ടർ ഗിരി ലാലും തമ്മിൽ വാക്കു തർക്കം നടക്കുന്നതിന്‍റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഒരു കുടുംബ കേസിൽ ഇടപെടാനായി ഇൻസ്പെക്ടറെ വിളിച്ചപ്പോഴാണ് തർക്കമുണ്ടായത്. ന്യായമായി കാര്യങ്ങള്‍ ചെയ്യാമെന്ന ഇൻസ്പെക്ടറുടെ മറുപടിയാണ് മന്ത്രിയെ പ്രകോപിച്ചത്. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ ഇൻസ്പെക്ടറെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ഗിരി ലാലിനെ വിജിലൻസിലേക്കാണ് മാറ്റിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments