26.5 C
Kollam
Friday, December 13, 2024
HomeNewsCrimeടിക് ടോക്, ട്വിറ്റര്‍,വാട്സ് ആപിനും എതിരെ ക്രിമിനല്‍ കേസ്

ടിക് ടോക്, ട്വിറ്റര്‍,വാട്സ് ആപിനും എതിരെ ക്രിമിനല്‍ കേസ്

ദേശീയതക്കും മതസൗഹാര്‍ദത്തിനും കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചതായി ആരോപിച്ച് ട്വിറ്റര്‍,വാട്സ്ആപ്,ടിക് ടോക് എന്നി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ക്രിമിനല്‍കേസ്. ഹൈദരാബാദ് സൈബര്‍ ക്രൈം പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഐടി ആക്ടിന് പുറമേ ഐപിസിയിലെ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെടുത്തി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകള്‍ക്ക് എതിരെ വരുംദിവസങ്ങളില്‍ നോട്ടിസ് നല്‍കുമെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍ സില്‍വേരി ശ്രീശൈലം നല്‍കിയ ഹര്‍ജിയില്‍ നമ്പള്ളി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

- Advertisment -

Most Popular

- Advertisement -

Recent Comments