പോലീസുകാര്‍ക്കെതിരെ തോക്കു ചൂണ്ടിയ ഭീകരന്‍ മുഹമ്മദ് ഷാരൂഖിനെ പുണ്യാളനായി ചിത്രീകരിച്ചും ഉമ്മ കൊടുത്തും സിപിഎം. സിപിഐഎം ജനജാഗ്രതാ സദസ്സിന്റെ പോസ്റ്ററിലാണ് മുഹമ്മദ് ഷാരൂഖിന്റെ ചിത്രം ആലേഖനം ചെയ്തു വന്നത്. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍ വാസവനായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഷാരൂഖ് 80 ജീവനുകള്‍ രക്ഷിച്ചതായി ചിത്രീകരിച്ചായിരുന്നു പോസ്റ്ററില്‍ ചിത്രം അച്ചടിച്ചത്.
മാത്രമല്ല ഇദ്ദേഹത്തെ മത മൗലിക വാദിയായി ചിത്രീകരിച്ചും ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ചില ജിഹാദി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. മിലി ഗസറ്റ് എന്ന കപട മാധ്യമത്തിലാണ് ആള്‍ കൂട്ടത്തിനെതിരെ വെടി ഉതിര്‍ത്ത മുഹമ്മദ് ഷാരൂഖിനെ വെള്ള പൂശി മത മൗലിക വാദിയായി വിശേഷിപ്പിച്ചിരിക്കുന്നത്.
പോലീസ് കാഴ്ചക്കാരായി നോക്കി നിന്നപ്പോള്‍ ഷാരൂഖ് തോക്കു പുറത്തെടുത്തുവെന്നും 80 പേരുടെ ജീവന്‍ രക്ഷിച്ചതായുമാണ് മിലി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ ഷാരൂഖിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മിലി ഗസറ്റ് നവമാധ്യമമായ ഫേസ്ബുക്ക് വഴി ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നത്. എന്നാല്‍ മുമ്പ് ഇയാള്‍ ഭൂരിപക്ഷ മതക്കാരനാണെന്നും സംഘ പരിവാര്‍ അനുകൂലിയാണെന്നും മാധ്യമം , മീഡിയ വണ്‍ തുടങ്ങിയ മലയാള മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു.