27.3 C
Kollam
Monday, January 13, 2025
HomeNewsCrimeനിര്‍ഭയ കേസ് ; പ്രതികളെ മാര്‍ച്ച് 20 ന് തൂക്കിലേറ്റും

നിര്‍ഭയ കേസ് ; പ്രതികളെ മാര്‍ച്ച് 20 ന് തൂക്കിലേറ്റും

ദില്ലിയെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാലു പ്രതികളേയും മാര്‍ച്ച് 20 ന് തൂക്കിലേറ്റും. രാവിലെ 5.30 നാവും ശിക്ഷ നടപ്പാക്കുക. പ്രതികളിലൊരാളായ പവന്‍ ഗുപ്ത രാഷ്ട്രപതി രാം നാഥ് കോവിന്ദിന് മുമ്പാകെ നല്‍കിയ ദയാഹര്‍ജി തള്ളിയ അടിസ്ഥാനത്തിലാണ് വധ ശിക്ഷ നടപ്പാക്കുന്നത്. നാലു പ്രതികളുടെയും വധശിക്ഷ വിചാരണ കോടതി മാര്‍ച്ച് 3 ന് രാവിലെ 6.00 ന് നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പ്രതികള്‍ നാലു പേരില്‍ ഒരാളായ പവന്‍ ഗുപ്ത വധ ശിക്ഷ റദ്ദാക്കണമെന്നും ജീവപര്യന്തമായി കുറയ്ക്കണമെന്ന് അപേക്ഷിച്ച് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

മുകേഷ് കുമാര്‍ സിങ് (32), അക്ഷയ് കുമാര്‍ (31) പവന്‍ ഗുപ്ത(25) വിനയ് ശര്‍മ(26) എന്നിവരാണ് പ്രതികള്‍. സഞ്ചരിക്കുന്ന ബസ്സില്‍ ഫിസിയോ തെറാപ്പി ഇന്റേണ്‍ വിദ്യാര്‍ത്ഥിയായ നിര്‍ഭയയെ ദക്ഷിണ ദില്ലിയില്‍ വെച്ച് ഡിസംബര്‍ 16 2012-ല്‍ പ്രതികള്‍ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ആറുപ്രതികളുണ്ടായിരുന്ന കേസില്‍ ഒരാള്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ഹോമില്‍ 3 വര്‍ഷത്തെ ശിക്ഷ വിധിക്ക് വിധേയനാക്കിയ ശേഷം വെറുതെ വിടുകയുമായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments