28.2 C
Kollam
Monday, February 3, 2025
HomeNewsPoliticsകശ്മീരിലെ ജനങ്ങളെ സംരക്ഷിയ്ക്കണം ; പാകിസ്ഥാന്റെ സഹായം ആവശ്യപ്പെടുമെന്ന് തീവ്രവാദി നേതാവ്

കശ്മീരിലെ ജനങ്ങളെ സംരക്ഷിയ്ക്കണം ; പാകിസ്ഥാന്റെ സഹായം ആവശ്യപ്പെടുമെന്ന് തീവ്രവാദി നേതാവ്

കശ്മീരിലെ ജനങ്ങളെ സംരക്ഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാശ്മീരി തീവ്രവാദി നേതാവ് പാകിസ്ഥാനോട് സഹായം അഭ്യര്‍ത്ഥിക്കുമെന്ന് റിപ്പോര്‍ട്ട്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ തങ്ങളെ കൈവിട്ടുവെന്നും 370 റദ്ദാക്കിയ പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷണമാവശ്യപ്പെട്ട് പാക് സഹായം തേടുമെന്നാണ് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദി സംഘടനാ നേതാവായ സയിദ് സലാഹുദ്ദീന്‍ അറിയിച്ചത്.

പാക് നുഴഞ്ഞു കയറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും സഹായിക്കുന്നതും കശ്മീരിലെ തീവ്രവാദ സംഘടനകളാണ്. കശ്മീരിന്റെ പ്രത്യേക അവകാശമായ 370 റദ്ദാക്കിയതിനെതിരെ ശക്തമായി തീവ്രവാദികളും പാകിസ്ഥാനും പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ പ്രത്യേക സാഹചര്യത്തില്‍ രാജ്യ സുരക്ഷ മുന്‍ നിര്‍ത്തി കശ്മീരില്‍ ഇന്ത്യ സൈന്യത്തെ വിന്യസിച്ചിരുന്നു. ഇന്ത്യയിലെ കശ്മീര്‍ തീവ്രവാദികളെ നിയന്ത്രിക്കുന്നത് സയിദ് സലാഹുദ്ദീനാണ്. നിരവധി ചെറു സംഘടനകളും ഇയാളുടെ നേതൃത്വത്തിലുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments