26.7 C
Kollam
Friday, October 24, 2025
HomeNewsPoliticsമുസ്ലീം സത്രീകള്‍ക്കെതിരെ വംശീയ അധിക്ഷേപം; കെ.ആര്‍ ഇന്ദിരക്കെതിരെ പരാതി

മുസ്ലീം സത്രീകള്‍ക്കെതിരെ വംശീയ അധിക്ഷേപം; കെ.ആര്‍ ഇന്ദിരക്കെതിരെ പരാതി

മുസ്ലീം സ്ത്രീകള്‍ക്കെതിരെ വംശീയധിക്ഷേപം നടത്തിയ കെ ആര്‍ ഇന്ദിരക്കെതിരെ പരാതി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ മുസ്ലീം സത്രീകള്‍ക്കെതിരെ വംശീയധിക്ഷേപം നടത്തിയത്.

‘താത്തമാര്‍ പന്നിപെറും പോലെ പെറ്റുകൂട്ടും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ! അവരില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ പൈപ്പുവെള്ള ത്തില്‍ ഗര്‍ഭ നിരോധന മരുന്നു കലര്‍ത്തിവിടണമെന്നായിരുന്നു’ ഇന്ദിരയുടെ വാക്കുകള്‍.

അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ അന്തിമപട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായതിനെ പരാമര്‍ശിച്ചായിരുന്നു പോസ്റ്റ് . പോസ്റ്റിനു താഴെവന്ന കമന്റിനു മറുപടിയായാണ് ഇന്ദിര മുസ്ലീം സ്ത്രീകളെ അപമാനിക്കുന്ന കുറിപ്പെഴുതിയത്.

.മനുഷ്യാവകാശ പ്രവര്‍ത്തകനായ വിപിന്‍ ദാസാണ് ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇവരുടെ ഫേസ് ബുക്ക് പോസ്റ്റ് ഒരു പ്രത്യേക മതവിഭാഗത്തെ അപമാനിക്കുന്നതാണെന്നും രാഷ്ട്രീയകലാപത്തിന് അഹ്വാനം ചെയ്യുന്നതാണെന്നുംവിപിന്‍ ദാസിന്‍റെ പരാതിയില്‍ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments