പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്പോള്‍ വിജയം എല്‍ഡിഎഫിനാണെന്ന് ഉറപ്പിച്ചു പറഞ്ഞു മന്ത്രി എം.എം. മണി. ലോക് സഭ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെ ഉപതെരഞ്ഞെടുപ്പിലൂടെ നേരിടാന്‍ എല്‍.ഡി.എഫ് തയ്യാറെടുക്കുന്നതിനിടെയാണ് മന്ത്രി എം.എം മണി ഇത്തരത്തില്‍ ഒരു വെടി പൊട്ടിച്ചിരിക്കുന്നത്. പാലാ പിടിക്കാന്‍ വേണ്ട എല്ലാ മാതൃകപരമായ മാര്‍ഗ്ഗങ്ങളും എല്‍ഡിഎഫ് സ്വീകരിക്കും. കെ.എം.മാണിയുടെ കോട്ടയായിരുന്ന പാലായില്‍ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് മാണി ജയിച്ചത്.
നാലു തവണ പാലായില്‍ നിന്നും മാണിക്കെതിരെ മത്സരിച്ച മാണി .സി .കാപ്പന്‍ തന്നെയാണ് ഇത്തവണയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. എല്‍.ഡിഎഫ് അധികാരം പിടിച്ച കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ മാണിയുടെ ഭൂരിപക്ഷം പാലായില്‍ നാലായിരം ആയി കുറയ്ക്കാന്‍ മാണി.സി.കാപ്പനു ആയിരുന്നു. അതേസമയം , കേരള കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് എം.എം.മണി മാധ്യമങ്ങളോട് പ്രതികരിച്ചു.