27.9 C
Kollam
Friday, December 6, 2024
HomeNewsPoliticsവടക്കേ ഇന്ത്യക്കാർ പണിയെടുക്കാത്തവർ

വടക്കേ ഇന്ത്യക്കാർ പണിയെടുക്കാത്തവർ

സാമ്പത്തിക പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടം പെരുകുകയാണെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ്.കെ. ഗംഗ്വാര്‍ രംഗത്ത്. രാജ്യത്ത് ഒരു മേഖലയിലും തൊഴില്‍ നഷ്ടമില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ വെട്ടിക്കുറക്കുന്നത് വടക്കേയിന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് പണി എടുക്കാന്‍ അറിയാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ബറേലിയന്‍ നടന്ന ഒരു ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ത്യയില്‍ തൊഴില്‍ അവസരങ്ങളുടെ കുറവില്ല. റിക്രൂട്ട്മെന്റിന് വരുന്ന വടക്കേയിന്ത്യക്കാര്‍ കുറഞ്ഞ ഗുണമേന്മയുമായി ഉയര്‍ന്ന ജോലികള്‍ ചോദിക്കുകയാണെന്നാണ് മന്ത്രിയുടെ പ്രതികരണം.

നേരത്തെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം ചെറുപ്പക്കാരാണെന്ന് പറഞ്ഞിരുന്നു. ഇവര്‍ ഓലയും യൂബറും അടക്കമുള്ള സര്‍വ്വീസുകള്‍ ഉപയോഗിക്കുന്നതാണ് ഓട്ടോമൊബൈല്‍ വ്യവസായം തകരാന്‍ കാരണമായത് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

- Advertisment -

Most Popular

- Advertisement -

Recent Comments