27.1 C
Kollam
Sunday, December 22, 2024
HomeNewsPoliticsഉന്നാവോ പെണ്‍കുട്ടി നേരിടുന്നത് ഗുരുതര ഭീഷണി ; സി.ബി.ഐ സുപ്രീം കോടതിയില്‍

ഉന്നാവോ പെണ്‍കുട്ടി നേരിടുന്നത് ഗുരുതര ഭീഷണി ; സി.ബി.ഐ സുപ്രീം കോടതിയില്‍

ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരെ പരാതി നല്‍കിയ ഉന്നാവോ പെണ്‍കുട്ടി നേരിടുന്നത് കനത്ത ഭീഷണിയാണെന്ന് സിബിഐ സുപ്രീംകോടതിയില്‍ . പെണ്‍കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ എന്തൊക്കെ നടപടിയെടുത്തുവെന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജഡ്ജി ധര്‍മ്മേഷ് ശര്‍മ്മ യു.പി സര്‍ക്കാറിന് നോട്ടീസ് നല്‍കി.

പെണ്‍കുട്ടിയ്ക്ക് മതിയായ സുരക്ഷാ നല്‍കണമെന്നും സി.ബി.ഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാഹനാപകടത്തില്‍പ്പെട്ടതിനുശേഷം പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കരുതിക്കൂട്ടിയുള്ള അപകടമാണിതെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.
ഈമാസം ആദ്യം പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനായി ജഡ്ജി ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രിയില്‍ ഒരു കോടതി മുറിയൊരുക്കുകയും ആരോപണ വിധേയനായ കുല്‍ദീപ് സെന്‍ഗാറിനെ അവിടേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. ഇരുവര്‍ക്കുമിടയില്‍ കര്‍ട്ടണ്‍ കൊണ്ട് വേര്‍തിരിച്ച ശേഷമായിരുന്നു പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്.

- Advertisment -

Most Popular

- Advertisement -

Recent Comments