പാലാ മണ്ഡലം കൈവിട്ടതോടെ കേരള കോണ്‍ഗ്രസില്‍ തമ്മിലടി കൂടുതല്‍ വഷളാവുന്നു. ജോസ് കെ മാണിക്ക് പക്വതയില്ലാത്തതാണ് തോല്‍വിക്ക് കാരണമെന്ന് പി ജെ ജോസഫും അതല്ല ജോസഫിനാണ് പക്വത ഇല്ലാത്തതെന്ന് ജോസ് കെ മാണിയും തിരിച്ചടിച്ചു. ജോസ് കെ മാണിക്ക് വകതിരിവ് ഇല്ലെന്നും അത് ആണ് റിസള്‍ട്ടില്‍ പ്രതിഫലിച്ചതെന്നുമായിരുന്നു ജോസഫിന്റെ കമന്റ്. എന്നാല്‍ ജോസഫ് തന്നെ വകതിരിവ് പടിപ്പിക്കേണ്ടതില്ലെന്നും അതില്ലാത്തത് ജോസഫിനാണെന്നും ജോസ് കെ മാണി തിരച്ചടിച്ചു. കൂടുതല്‍ പ്രതിക്കാന്‍ താനില്ലെന്നും
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ആരാണു പ്രസ്താവനകള്‍ നടത്തിയതെന്നും ജോസ് കെ. മാണി ചോദിച്ചു.
അതേസമയം പക്വതയില്ലാത്തത് ജോസ് കെ. മാണിക്കാണെന്ന് പി.ജെ. ജോസഫിന്റെ പ്രതികരിച്ചു. രണ്ടില ചിഹ്നം താന്‍ നല്‍കിയുട്ടും വാങ്ങിയില്ല. ജോസ് കെ. മാണിയുടെ ധിക്കാരത്തിനുള്ള മറുപടിയാണ് പാലാ ഉപതിരഞ്ഞെടുപ്പിലെ തോല്‍വി. പാലായില്‍ ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തി എല്‍ഡിഎഫിന് വിജയം ഒരുക്കി കൊടുത്തതും ജോസ് കെ. മാണി തന്നെയാണന്നും പി.ജെ. ജോസഫ് തുറന്നടിച്ചു.