26 C
Kollam
Friday, September 20, 2024
HomeNewsPoliticsടഗ് ഓഫ് വാര്‍ ബിറ്റ്വിന്‍ അടൂര്‍ പ്രകശ് ആന്റ് യുഡിഎഫ് ' റോബിന്‍ പീറ്ററിനെ ഒഴിവാക്കിയത്...

ടഗ് ഓഫ് വാര്‍ ബിറ്റ്വിന്‍ അടൂര്‍ പ്രകശ് ആന്റ് യുഡിഎഫ് ‘ റോബിന്‍ പീറ്ററിനെ ഒഴിവാക്കിയത് എന്തിന് ? ചോദിക്കുന്നു അടൂര്‍ പ്രകാശ് ; മുല്ലപ്പള്ളിയുടെ അനുനയം തന്റെടുത്ത് വേണ്ടെന്ന് അടൂര്‍ പ്രകാശ് ; കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല; കലാപം പൊട്ടിപുറപ്പെട്ടതോടെ എന്തു ചെയ്യണമെന്നറിയാതെ യുഡിഎഫ് നേതാക്കള്‍

കോന്നി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി തര്‍ക്കത്തെ ചൊല്ലി യുഡിഎഫില്‍ കലാപം. താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥി റോബിന്‍ പീറ്ററുടെ പേരു വെട്ടി മോഹന്‍ രാജിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കലഹിച്ച് എം പി അടൂര്‍ പ്രകാശ് രംഗത്തെത്തി. റോബിന്‍ പീറ്ററുടെ പേര് വെട്ടി ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് തന്നെ അപമാനിച്ചുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഈ സാഹചര്യത്തില്‍ അടൂര്‍ പ്രകാശ് ഇന്നു നടക്കുന്ന കോന്നി കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല. നേരത്തെ മോഹന്‍രാജിനെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് അടൂര്‍ പ്രകാശ് എം.പിയും റോബിന്‍ പീറ്ററും പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അടൂരിനെ അനുനയിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിട്ടും ഫലം കണ്ടില്ല. മണ്ഡലത്തിലെ മുന്‍ എംഎല്‍എ കൂടിയായ അടൂര്‍ പ്രകാശ് ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യം കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. അതേസമയം കോന്നി സ്ഥാനാര്‍ഥി മോഹന്‍ രാജ് അടൂരിനെ വീ്ട്ടിലെത്തി കണ്ട് കഴിഞ്ഞ ദിവസം സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments