‘ഗാന്ധിജിയുടെ പേരില്‍ ബി.ജെ.പി ‘കട’ ; സ്തുതിക്കുന്നത് നാഥുറാം ഗോഡ്‌സയെ ; ; ഗാന്ധിജിയുടെ പേര് പറഞ്ഞു ബിജെപിക്കാര്‍ രാജ്യത്തെ പരിഹസിക്കുന്നു ; ഗാന്ധി മരിച്ചത് മൂന്ന് വെടി ഉണ്ടകള്‍ ഏറ്റിട്ടാണെങ്കില്‍ ഇവിടെ ആളുകള്‍ മരിക്കുന്നത് ആള്‍ക്കൂട്ട കൊലപാതകത്തിലൂടെ ; അസദുദ്ദീന്‍ ഒവൈസി

185

ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭാ എം.പിയും എ.ഐ.എം.ഐ.എം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. ബി.ജെ.പി മഹാത്മാഗാന്ധിയെ കുറിച്ച് സംസാരിക്കുമ്പോള്‍ അവരുടെ മനസ്സില്‍ കൊലയാളിയായ നാഥുറാം ഗോഡ്സെയുടെ ചിത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഗോഡ്‌സെയെ തങ്ങളുടെ വീര നായകനായി ആണ് ഭരണകക്ഷിയായ ബി.ജെ.പി കരുതുന്നത്.

ഗാന്ധിജിയുടെ പേരിലാണ് ബി.ജെ.പി തങ്ങളുടെ ‘കട’ നടത്തുന്നത്. അത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ഉള്ളില്‍ അവര്‍ ഗാന്ധിജിയെ വിസ്മരിച്ച് ഗോഡ്‌സയെ ആരാധിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഗാന്ധിജിയുടെ സത്യം, അഹിംസ , അക്രമരാഹിത്യം എന്നീ സമരമുറകളെ വാഴ്ത്താന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ പോലും മറന്നില്ല. ഗാന്ധിജിയുടെ ജന്‍മദിനത്തില്‍ അദ്ദേഹത്തെ സ്മരിച്ച് പോസ്റ്റിടാനും പ്രധാനമന്ത്രി മറന്നില്ല. എന്നാല്‍ ഗാന്ധിജിയുടെ പേര് പറഞ്ഞ് ഈ സര്‍ക്കാര്‍ രാജ്യത്തെയാകെ അപഹസിക്കുകയാണെന്ന് ഹൈദരാബാദ് എം.പി ആരോപിക്കുന്നു.

ഒക്ടോബര്‍ 21- ന് മഹാരാഷ്ട്രയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഔറംഗബാദില്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഗോഡ്സെ ഗാന്ധിയെ മൂന്ന് വെടിയുണ്ടകളാല്‍ കൊന്നു, പക്ഷേ ഇവിടെ ആളുകള്‍ ദിവസവും കൊല്ലപ്പെടുന്നു ആള്‍ കൂട്ട കൊലപാതകത്തിലൂടെ ഒവൈസി വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here