27.9 C
Kollam
Wednesday, March 12, 2025
HomeNewsPoliticsഷാനിമോള്‍ പൂതനയോ? ആരു പറഞ്ഞു പൊട്ടിത്തെറിച്ച് സുധാകരന്‍ ; സഹോദരിയെ പോലെന്ന് പിന്നീട്

ഷാനിമോള്‍ പൂതനയോ? ആരു പറഞ്ഞു പൊട്ടിത്തെറിച്ച് സുധാകരന്‍ ; സഹോദരിയെ പോലെന്ന് പിന്നീട്

പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ജി സുധാകരന്‍.

ഇന്നലെ തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത് വാര്‍ത്തയായിരുന്നു. ഇതിനെതിരെ യുഡിഎഫ് പ്രതിഷേധം വരെ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ താന്‍

അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ ‘പൂതന’യെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍ ഇപ്പോള്‍ പറയുന്നത്. മാധ്യമങ്ങളാണ് അനാവശ്യവിവാദമുണ്ടാക്കിയത്. ഷാനിമോള്‍ തനിക്ക് സ്വന്തം സഹോദരിയെപ്പോലെയാണെന്നും സുധാകരന്‍ വിശദീകരിച്ചു.

എന്നാല്‍ ജി സുധാകരന്റെ പൂതനാ പ്രയോഗത്തിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉപവാസസമരം നടത്താനാരിക്കയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ മനം മാറ്റം. വിവാദ പരാമര്‍ശത്തിനെതിരെ ജി സുധാകരനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വിഎം സുധീരനും രംഗത്തെത്തിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments