27 C
Kollam
Thursday, February 12, 2026
HomeNewsPoliticsമോദിക്കായി മുസ്ലീം സത്രീകളുടെ വക ക്ഷേത്രം ഒരുങ്ങുന്നു

മോദിക്കായി മുസ്ലീം സത്രീകളുടെ വക ക്ഷേത്രം ഒരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ഒരു കൂട്ടം മുസ്ലിം സ്ത്രീകള്‍ ക്ഷേത്രം ഒരുക്കുന്നു.നരേന്ദ്ര മോദിക്ക് സമര്‍പ്പിക്കാനായാണ് മുസ്ലിം സ്ത്രീകള്‍ ക്ഷേത്രം പണിയുന്നത്.മുത്തലാഖ് നിരോധിച്ചുകൊണ്ട് ഞങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റമാണ് മോദിസര്‍ക്കാര്‍ വരുത്തിയത്. പാവപ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും അദ്ദേഹം തന്നു വീട്ടമ്മയായ ഒരാള്‍ക്ക് ഇതില്‍ കൂടുതല്‍ പ്രയോജനമുള്ള കാര്യമുണ്ടോ.

ലോകമെമ്പാടും മോദിയെ അനുമോദിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ സ്വന്തം ദേശത്ത് അതിലേറെ ബഹുമാനം അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. ക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് അറിയിച്ച് വ്യാഴാഴ്ച ജില്ലാ മജിസ്‌ട്രേറ്റിന് മെമ്മോറാണ്ടം മുസ്ലിം സ്ത്രീകള്‍ കൈമാറി. കെട്ടിട നിര്‍മ്മാണത്തിന് സ്ത്രീകള്‍ സ്വന്തം സമ്പാദ്യത്തില്‍ നിന്നാണ് ധനസഹായം നല്‍കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments