25.9 C
Kollam
Saturday, October 25, 2025
HomeNewsPoliticsരാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുമ്പോള്‍ സ്വയം രക്ഷപെട്ട കപ്പിത്താന്‍: ഒവൈസി

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുമ്പോള്‍ സ്വയം രക്ഷപെട്ട കപ്പിത്താന്‍: ഒവൈസി

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി. കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങന്നതുകണ്ട് സ്വയം രക്ഷപെട്ടയാളാണ് രാഹുല്‍ എന്നു ഒവൈസി പരിഹസിച്ചു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുപ്രചരണത്തിനിടെയായിരുന്നു പരാമര്‍ശം.

” കടലിന് നടുവില്‍ ഒരു കപ്പല്‍ മുങ്ങുമ്പോള്‍, എല്ലാവരെയും സുരക്ഷിതരാക്കിയതിന് ശേഷമാണ് കപ്പിത്താന്‍ രക്ഷപ്പെടുക. പക്ഷേ കോണ്‍ഗ്രസ് മുങ്ങുന്നത് കണ്ട് സ്വയം രക്ഷപ്പെടുന്ന കപ്പിത്താനാണ് രാഹുല്‍ ഗാന്ധി. മുസ്ലീംകള്‍ ജീവനോടെയിരിക്കുന്നത് എഴുപത് വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് കാണിച്ച ദയ കൊണ്ടല്ല, ഭരണഘടനകൊണ്ടും ദൈവത്തിനെ കൊണ്ടുമാണ് നമ്മള്‍ ജീവിച്ചിരിക്കുന്നത്.” – ഒവൈസി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments