27.4 C
Kollam
Monday, February 3, 2025
HomeNewsPoliticsഅധികാര തര്‍ക്കം രൂക്ഷം ; ശക്തി ഞങ്ങള്‍ക്കെന്ന് ശിവസേന ; മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്കു...

അധികാര തര്‍ക്കം രൂക്ഷം ; ശക്തി ഞങ്ങള്‍ക്കെന്ന് ശിവസേന ; മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്കു നേരെ വെല്ലുവിളി

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി ശിവസേന അടി മൂക്കുന്നു. നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ സഖ്യകക്ഷികളായ ബിജെപിയും ശിവസേനയും സര്‍ക്കാര്‍ രൂപീകരണത്തില്‍ ധാരണയിലെത്താത് കാര്യങ്ങള്‍ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.

അതിനിടെ ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിയായി ബിജെപി സര്‍ക്കാരുണ്ടാക്കട്ടെയെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമല്ല ഒരു മാസമെടുത്തോട്ടെയെന്നും ശിവസേന എം.പി സഞ്ജയ് റൗത്ത് വെല്ലുവിളിച്ചു.

ഒക്ടോബര്‍ 24- നായിരുന്നു മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം വന്നത്. ഫലം വന്നു കഴിഞ്ഞ് 15 ദിവസം തികയുന്ന ഇന്ന് അര്‍ദ്ധരാത്രി വരെയാണ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയപരിധി. എന്നാല്‍ ഇതുവരെയും ബിജെപി-ശിവസേന അധികാര തര്‍ക്കം പരിഹരിക്കപ്പെട്ടിട്ടില്ല. മാത്രമല്ല കാര്യങ്ങള്‍ അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. അധികാരത്തിന്റെ അവകാശവാദം ഏറ്റെടുത്ത് ഭൂരിപക്ഷം തെളിയിക്കേണ്ടത് ബിജെപിയാണെന്നാണ് സഞ്ജയ് റൗത്ത് പറയുന്നത്.

”ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിക്കാണ് ആദ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം. ആ പാര്‍ട്ടി ബിജെപിയാണ്. അവര്‍ക്ക് 15 ദിവസം അല്ല, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു മാസം എടുത്തോട്ടെ,” സഞ്ജയ് റൗത്ത് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments