28.6 C
Kollam
Thursday, April 24, 2025
HomeNewsPoliticsഡിജിപി ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവധിയില്‍

ഡിജിപി ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവധിയില്‍

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ വരും ദിവസങ്ങളില്‍ അവധിയില്‍ പ്രവേശിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഇന്റലിജന്‍സ് എഡിജിപി ടി.കെ.വിനോദ് കുമാര്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം, എന്നിവരാണ് അവധിയെടുക്കുന്നത്.

ചൊവ്വാഴ്ച മുതല്‍ മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അവധി. ദുബായില്‍ ഔദ്യോഗിക പരിപാടിക്ക് പങ്കെടുക്കാനാണ് അദ്ദേഹം അവധിയെടുക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിനാണ് പകരം ചുമതല. ഇന്റലിജന്‍സ് എഡിജിപി ടി.കെ.വിനോദ് കുമാര്‍ ചൊവ്വാഴ്ച മുതല്‍ അടുത്ത തിങ്കളാഴ്ച വരെ അവധിയിലാണ്. സന്റഫ്രാന്‍സിസ്‌കോയില്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്രിമിനോളജിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് അവധി. പകരം ചുമതല ഷേഖ് ദര്‍വേസ് സാഹിബിനാണ് നല്‍കിയിരിക്കുന്നത്.

ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി മനോജ് എബ്രാഹം വരുന്ന ഞായറാഴ്ച വരെ അവധിയിലാണ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജിക്കാണ് പകരം ചുമതല. ഔദ്യോഗിക പരിപാടില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സില്‍ പോകാനാണ് മനോജ് എബ്രഹാം അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments