27.7 C
Kollam
Friday, March 24, 2023
HomeMost Viewedഫെയ്സ് ഷീൽഡ് ; റോട്ടറി പോലീസ് എൻ​ഗേജ്മെന്റ് വിതരണം ചെയ്തു

ഫെയ്സ് ഷീൽഡ് ; റോട്ടറി പോലീസ് എൻ​ഗേജ്മെന്റ് വിതരണം ചെയ്തു

കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായ പോലീസ് ഉദ്യോ​ഗസ്ഥർക്ക് ഫെയ്സ് ഷീൽഡുകൾ വിതരണം ചെയ്തു റോട്ടറി പോലീസ് എൻ​ഗേജ്മെന്റ്. കേരളത്തിലെ 3 റോട്ടറി ഡിസ്ട്രിക്ടുകൾ ഉൾപ്പെടുന്ന റോട്ടറി പോലീസ് എൻഗേജ്മെന്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വ്യാപൃതരായിരിക്കുന്ന പോലീസ് സേനയുടെ സുരക്ഷിതത്വത്തിനായി വിതരണം ചെയ്യുന്ന 5000 ത്തോളം ഫേസ് ഷീൽഡുകളുടെ ആദ്യ ഗഡുവായ 1500 ഫേസ് ഷീൽഡ് ആണ് വിതരണം ചെയ്തത്.
പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡി ജി പി ലോക്നാഥ് ബെഹ്‌റ ഐപിഎസ് പോലീസ് ഉദ്യോ​ഗസ്ഥർക്ക് ഫെയ്സ് ഷീൽഡ് ധരിപ്പിച്ച് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.എഡിജിപി മനോജ് എബ്രഹാം ഐപിഎസ്, റോപ്പ് കേരള ഭാരവാഹികളായ സുരേഷ് മാത്യു , ജിഗീഷ്‌ നാരായണൻ , സ്പോൺസർ സനൽ കുമാർ സ്പീഡ് വിങ്‌സ് എന്നിവർ പങ്കെടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments