26.5 C
Kollam
Saturday, July 27, 2024
HomeEntertainmentCelebritiesവാക്സിനേഷന്‍ ഉറപ്പ് വരുത്തി അല്ലു അര്‍ജുന്‍ ; 45 വയസിന് മുകളിലുള്ള തന്റെ ജീവനക്കാര്‍ക്കെല്ലാം

വാക്സിനേഷന്‍ ഉറപ്പ് വരുത്തി അല്ലു അര്‍ജുന്‍ ; 45 വയസിന് മുകളിലുള്ള തന്റെ ജീവനക്കാര്‍ക്കെല്ലാം

45 വയസിന് മുകളിലുള്ള തന്റെ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ ഉറപ്പ് വരുത്തി തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. സ്വയം മുന്‍കയ്യെടുത്താണ് താരം വാക്സിനേഷന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. പേഴ്സണല്‍ സ്റ്റാഫ് അം​ഗങ്ങള്‍ക്കും മറ്റു ജീവനക്കാര്‍ക്കും അവരുടെ കുടുംബാം​ഗങ്ങളും അടക്കം ഏകദേശം 135 ആളുകള്‍ക്കാണ് നടന്‍ വാക്സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത്.

അല്ലുവിനും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചതും പിന്നീട് രോ​ഗമുക്തി നേടിയതും നടന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്.
250 കോടി രൂപ ചിലവില്‍ ഒരുങ്ങുന്ന പുഷ്പയാണ് അല്ലുവിന്റെ പുതിയ സിനിമ. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് റിലീസിനെത്തുന്നത് എന്നാണ് വിവരം. ചിത്രത്തില്‍ മലയാളതാരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. 2022 ആയിരിക്കും രണ്ടാം ഭാ​ഗം.

- Advertisment -

Most Popular

- Advertisement -

Recent Comments