മഹാരാഷ്ട്രയില്‍ ഡിസംബര്‍ ആദ്യവാരം ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവ സേന നേതാവ് സഞ്ജയ് റാവത്ത്. ഇന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് റാവത്തിന്റെ പ്രസ്താവന.’ ഡിസംബര്‍ ആദ്യവാരം സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്നതില്‍ ഞങ്ങള്‍
ക്ക് ആത്മവിശ്വാസമുണ്ട്. സേനയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണ്. ഞങ്ങള്‍ക്കിടയില്‍ അധികാരത്തര്‍ക്കമില്ല’, റാവത്ത് പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാനാണ് പവാര്‍ ഇന്നു സോണിയയുമായി കൂടിക്കാഴ്ച നടത്തുന്നത്. പൊതുമിനിമം പരിപാടിയെക്കുറിച്ചും സാധ്യമായ ധാരണയില്ലെത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും.
ചൊവ്വാഴ്ച്ചയായിരുന്നു സോണിയ-പവാര്‍ കൂടികാഴ്ച്ച നിശ്ചയിച്ചിരുന്നെങ്കിലും ഇന്ദിരാഗാന്ധിയുടെ ജന്മദിനമായതിനാല്‍ കോണ്‍ഗ്രസ് അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ വരാനിനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും സ്വീകരിക്കേണ്ട നിലപാടിനെകുറിച്ചും സഖ്യസാധ്യതയെക്കുറിച്ചും ഇന്നത്തെ കൂടികാഴ്ച്ചയില്‍ ചര്‍ച്ചയായേക്കും.