28.5 C
Kollam
Thursday, January 23, 2025
HomeNewsPoliticsബി.ജെ.പിയില്‍ ' സുരേന്ദ്രന്‍ പക്ഷം' ഉണ്ടാകില്ല; പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി പുതിയ അദ്ധ്യക്ഷന്‍

ബി.ജെ.പിയില്‍ ‘ സുരേന്ദ്രന്‍ പക്ഷം’ ഉണ്ടാകില്ല; പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി പുതിയ അദ്ധ്യക്ഷന്‍

മൂന്നുകൊല്ലം കഴിഞ്ഞാല്‍ ബി.ജെ.പിയില്‍ ‘ഒരു സുരേന്ദ്രന്‍ പക്ഷം’ ഉണ്ടാകില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് കെ.സുരേന്ദ്രന്റെ ഉറപ്പ്. ഒരു പ്രസിഡന്റായി മുന്നില്‍ നില്‍ക്കുന്നുവെന്നേയുള്ളൂ. മറ്റൊരു തരത്തിലുള്ള ആശങ്കകളും ആര്‍ക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടു പോകുമെന്ന് പറഞ്ഞത് ഭംഗിവാക്കല്ല. നമ്മുടെ കൂടെ ഇന്നുള്ളവര്‍ മാത്രമല്ല, ഇനി വരാനിരിക്കുന്നവരെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് മുന്നോട്ടു പോകണമെന്നാണ് ആഗ്രഹമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അദ്ധ്യക്ഷനായി തിരഞ്ഞെടുത്ത ശേഷം ബിജെപി സംസ്ഥാന ഓഫീസില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കുറി ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സുരേന്ദ്രനെ പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ സുരേന്ദ്രന്‍ പുറത്താവുകയായിരുന്നു. മാത്രമല്ല കടുത്ത മുരളീധരന്‍ പക്ഷക്കാരനായ സുരേന്ദ്രനോട് പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്കും ആര്‍.എസ്.എസിനും താല്‍പര്യമില്ലായിരുന്നു. മാത്രമല്ല പി.കെ കൃഷ്ണദാസിന്റെ എതിര്‍പ്പും സുരേന്ദ്രന്റെ അദ്ധ്യക്ഷ പദവിക്ക് വിലങ്ങ് തടിയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments