26 C
Kollam
Sunday, March 26, 2023
HomeNewsPoliticsവയനാട് എം പി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്...

വയനാട് എം പി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്…

വയനാട് എംപി രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എന്ന് അവ്യൂഹം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി തിരിച്ചെത്തണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാഹുലിന്റെ രാജി. ‘ഇതു മുന്നോട്ടു പോകാനുള്ള സമയമാണ്. രാഹുല്‍ വീണ്ടും പാര്‍ട്ടിയുടെ തലപ്പത്ത് എത്തണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പടുന്നത്. രാജ്യം നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന സമയമാണ്. ഈ സമയത്ത് രാഹുലിന്റെ തിരിച്ചുവരവ് രാജ്യം ആവശ്യപ്പെടുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പ്രതികരിച്ചു. ‘ പാര്‍ട്ടി തലപ്പത്തേക്ക് പുതിയ തിരഞ്ഞെടുപ്പ് വേണമെന്ന് ശശി തരൂര്‍, സന്ദീപ് ദീക്ഷിത് തുടങ്ങിയ നേതാക്കള്‍ ആവശ്യമുയര്‍ത്തിയതിനു പിന്നാലെയാണു രാഹുല്‍ ഗാന്ധിക്കു വേണ്ടി കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

- Advertisment -

Most Popular

- Advertisement -

Recent Comments