കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം യാദൃച്ഛികമല്ലെന്നും കോയമ്പത്തൂരില്‍ അദ്വാനിയെ ബോംബ് സ്‌ഫോടനത്തില്‍ വധിക്കാന്‍ ശ്രമിച്ചവര്‍ കുളത്തുപ്പുഴയില്‍ താമസിച്ചിട്ടുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന പൊലീസിന്റെ 25 തോക്കും 12,000 ഉണ്ടകളും നഷ്ടപ്പെട്ടത് ഇതുമായി കുട്ടിച്ചേര്‍ക്കണമെന്നും സുരേന്ദ്രന്‍ കൊല്ലത്ത് പറഞ്ഞു.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ കേരള പൊലീസ് ഗൗരവമായി അന്വേഷിക്കാത്തതുകൊണ്ടാണ് എന്‍.ഐ.എക്ക് വരേണ്ടി വരുന്നത്. കേരള പൊലീസ് ഖജനാവ് കൊള്ളയടിക്കുകയാണ്. നഷ്ടപ്പെട്ട ഉണ്ടകള്‍ കൊല്ലന്റെ ആലയില്‍ നിര്‍മ്മിച്ച് കണക്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.കൊല്ലം ജില്ലയിലെ ചില സ്ഥലങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഒരു സമന്‍സ് പോലും കൊടുക്കാന്‍ പൊലീസ് ഭയപ്പെടുന്നുവെന്നും ബി.ജെ.പി ജില്ലാ കമ്മിറ്റി കൊല്ലം ജവഹര്‍ ബാലഭവനില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കവേ സുരേന്ദ്രന്‍ പറഞ്ഞു.