27.1 C
Kollam
Saturday, December 21, 2024
HomeNewsPoliticsസുരേന്ദ്രന്റെ കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ല ; എ.എന്‍ രാധാകൃഷ്ണന്‍: സംസ്ഥാന ബി.ജെ.പിയില്‍ പൊരിഞ്ഞ പോര്

സുരേന്ദ്രന്റെ കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ല ; എ.എന്‍ രാധാകൃഷ്ണന്‍: സംസ്ഥാന ബി.ജെ.പിയില്‍ പൊരിഞ്ഞ പോര്

സംസ്ഥാന ബിജെപി ഘടകത്തില്‍ തമ്മിലടി പുറത്ത്. അദ്ധ്യക്ഷനായ കെ.സുരേന്ദ്രന്റെ കീഴില്‍ പദവികള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ അറിയിച്ചതോടെ അദ്ധ്യക്ഷന്‍ ഒറ്റപ്പെടുന്ന തരത്തിലേക്ക് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ നീളുകയാണ്. അതേസമയം നിലപാടില്‍ അയവ് വരുത്താന്‍ ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിനെ പാര്‍ട്ടി ചുമതലപ്പെടുത്തിയെങ്കിലും നിലപാട് ആവര്‍ത്തിക്കുകയാണ് രാധാകൃഷ്ണന്‍. സുരേന്ദ്രന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം പി.കെ കൃഷ്ണദാസ് പക്ഷത്തിന്റെ വിയോജിപ്പ് തുടരുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഇത്തരത്തില്‍ വിവാദമായ പരാമര്‍ശം ഉയരുന്നത്. മാത്രമല്ല , ജനറല്‍ സെക്രട്ടറിമാരായി ഇനിയും തുടരാന്‍ താത്പര്യമില്ലെന്ന് കൃഷ്ണദാസും രാധാകൃഷ്ണനും പല കുറി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ഇരുവരെയും അനുനയിപ്പിക്കുന്നതിന് വേണ്ടിയാണ് ബിഎല്‍ സന്തോഷ് കൂടികാഴ്ച ഒരുക്കിയത്.

എന്നാല്‍ ഒരു മണിക്കൂര്‍ പിന്നിട്ട ചര്‍ച്ചക്കൊടുവിലും പദവി ഒന്നും തന്നെ ഏറ്റെടുക്കാതെ സംഘടനിയില്‍ തുടരാമെന്ന് എ.എന്‍ രാധാകൃഷ്ണന്‍ അറിയിക്കുകയായിരുന്നു. ഇതോടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ സ്വര ചേര്‍ച്ച ഇല്ലായ്മക്ക് പരിഹാരം കാണാനായി ദേശീയ നേതൃത്വം കൈ കൊണ്ട നയങ്ങള്‍ ഫലം കാണാതെ പോവുകയായിരുന്നു. ചര്‍ച്ചക്കും സമാവായത്തിനും ഞങ്ങളില്ലെന്നു തന്നെയാണ് നേതാക്കളുടെ തീരുമാനം. മാത്രമല്ല പാര്‍ട്ടിയിലെ മറ്റൊരു പ്രമുഖ വ്യക്തിത്വമായ എം.ടി രമേശും ഈ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. അതേസമയം, പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍ ഇക്കാര്യത്തില്‍ തന്റേതായ നിലപാട് അറിയിച്ചിട്ടില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments