ദാരിദ്ര്യത്തെ തുടര്‍ന്ന് കുട്ടി മണ്ണു തിന്ന സംഭവത്തില്‍ കുടുംബത്തെ അപമാനിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വീടുദാന ചടങ്ങിനിടെയാണ് സംഭവം. രണ്ടു പാര്‍ട്ടി പ്രവര്‍ത്തകരുടെ പണി കളഞ്ഞതാണ് വീട്ടമ്മ എന്ന് പറഞ്ഞായിരുന്നു മന്ത്രിയുടെ ശകാരം. ”രണ്ട് പേരെ സന്തോഷകരമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സംഭവം ഇപ്പോള്‍ ഓര്‍മ്മിക്കാതെ വയ്യ. ശ്രീദേവിക്ക് നല്ല ആരോഗ്യമുണ്ട്. ശ്രീദേവി ജോലി ചെയ്ത് അധ്വാനിച്ച് ജീവിക്കട്ടെ. ഭര്‍ത്താവ് അയാളുടെ വഴിക്ക് പോകട്ടെ. അച്ഛനെന്ന രീതിയില്‍ അയാള്‍ ശരിയല്ല. മക്കളെ ശ്രദ്ധിക്കുന്നില്ല. വര്‍ഷത്തില്‍ ഒരുതവണമാത്രം വരും. പോകുമ്പോള്‍ ഒരു കുഞ്ഞും കാണും. അച്ഛന്റെ ജോലി എന്ന് പറഞ്ഞാല്‍ ഇത് മാത്രമാണെന്നാണ് അയാള്‍ കരുതുന്നത് ” കടകംപള്ളി വ്യക്തമാക്കി.
