എകദിനത്തില്‍ അതിവേഗം 11 സെഞ്ച്വറി നേടിയവരുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തായിരുന്നു വിരാട് കോഹ്ലി. ഇപ്പോള്‍ കോഹ്ളിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി യിരിക്കുകയാണ് പാകിസ്ഥാന്‍ താരം ബാബര്‍ അസം. കറാച്ചിയില്‍ ശ്രീലങ്കയ്ക്കെതിരായി നടന്ന രണ്ടാം ഏക ദിനത്തിലാണ് ബാബര്‍ അസം നേട്ടം കൈവരിച്ചത്.
82 ഇന്നിംഗ്സില്‍ നിന്നും കോഹ്ലി നേടിയ 11 സെഞ്ച്വറി നേട്ടത്തെയാണ് അസം മറികടന്നത്. അസം വെറും 71 ഇന്നിംഗ്സില്‍ നിന്നാണ് ഈ ലക്ഷ്യം കണ്ടത്. 105 പന്തില്‍ 8 ഫോറും നാലും സിക്സും ഉള്‍പ്പെടെയാണ് അസം സെഞ്ച്വറി തികച്ചത്.
64 ഇന്നിംഗ്സില്‍ നിന്നും 11 സെഞ്ച്വറി നേടിയ സൗത്ത് ആഫ്രിക്കന്‍ താരംഹാഷിം അംലയാണ് ഒന്നാമന്‍. 65 ഇന്നിംഗ്സുകളില്‍ ഇതേ നേട്ടം സ്വന്തമാക്കി ആഫ്രിക്കന്‍ താരം ഡിക്കോക്കാണ് രണ്ടാമന്‍.