26.2 C
Kollam
Friday, November 15, 2024
HomeNewsSportsഇതൊരു സര്‍പ്രൈസ് അല്ല ; വര്‍ഷങ്ങളായി കാത്തിരുന്നത് ; രോഹിത്ത് ശര്‍മ്മ

ഇതൊരു സര്‍പ്രൈസ് അല്ല ; വര്‍ഷങ്ങളായി കാത്തിരുന്നത് ; രോഹിത്ത് ശര്‍മ്മ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടി ഓപ്പണാറായുളള അരങ്ങേറ്റം ഗംഭീരമാക്കി രോഹിത്ത് ശര്‍മ്മ. തനിയ്ക്ക് ഇതുവരെ വഴങ്ങാത്ത ടെസ്റ്റ് ക്രിക്കറ്റില്‍ തന്റേതായ മേല്‍വിലാസമുണ്ടാക്കാന്‍ ഓപ്പണറായി ഇറങ്ങിയ രോഹിത്തിന് ഇതോടെ കഴിഞ്ഞു.

ടെസ്റ്റിലെ ഓപ്പണിംഗ് സ്ഥാനം ലഭിച്ചത് ഒരു സര്‍പ്രൈസല്ലായിരുന്നെന്നും മറിച്ച് വര്‍ഷങ്ങളായി എപ്പോള്‍ വേണമെങ്കിലും ഈ സ്ഥാനത്ത് കളിക്കേണ്ടി വരുമെന്ന കാര്യം തനിക്കറിയാമായിരുന്നുവെന്നും രോഹിത്ത് പറഞ്ഞു. ടീമിന് ആവശ്യമുളള വിധത്തില്‍ കളിക്കാനാണ് താന്‍ ശ്രമിച്ചത്. ആദ്യ ടെസ്റ്റില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട രോഹിത്ത് കൂട്ടിചേര്‍ത്തു.

എന്നെങ്കിലും തന്നെ ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടും എന്ന് അറിയാമായിരുന്നതിനാല്‍ പശീലനത്തില്‍ എപ്പോളും ന്യൂ ബോള്‍ താന്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും ടെസ്റ്റിലായാലും ഏകദിനത്തിലായാലും ന്യൂ ബോളില്‍ വലിയ വ്യത്യാസമില്ലെന്നും രോഹിത്ത് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments