HomeNewsഫാഗര്‍നെസ് ഗ്രാന്റ് മാസ്റ്റര്‍ ഓപ്പണ്‍ ചെസ്; പ്രഗ്‌നാനന്ദയെ മറികടന്ന് നാരായണന്‍ ജേതാവായി

ഫാഗര്‍നെസ് ഗ്രാന്റ് മാസ്റ്റര്‍ ഓപ്പണ്‍ ചെസ്; പ്രഗ്‌നാനന്ദയെ മറികടന്ന് നാരായണന്‍ ജേതാവായി

നോര്‍വേയില്‍ നടന്ന ഫാഗര്‍നെസ് ഗ്രാന്റ് മാസ്റ്റര്‍ ഓപ്പണ്‍ ചെസ് 2022 ചാമ്പ്യന്‍ഷിപ്പില്‍ എസ് എല്‍ നാരായണന്‍ ജേതാവായി. ഒന്നാം സീഡ് പ്രഗ്‌നാനന്ദയെ മറികടന്നാണ് നാരായണന്‍ ജേതാവായത്. ഒക്ടോബര്‍ ഒമ്പതിന് തുടങ്ങിയ ടൂര്‍ണമെന്റ് ഞായറാഴ്ചയാണ് അവസാനിച്ചത്.

നാരായണനായിരുന്നു രണ്ടാം സീഡ്. ഒന്നാം സീഡായ പ്രഗ്‌നാനന്ദ ആറാം സ്ഥാനത്തെത്തി. അഭിമന്യു പുരാണിക് രണ്ടാം സ്ഥാനം നേടി. അഭിമന്യു പുരാണിക്കിനെയും ആന്റണ്‍ ഡെംചെങ്കോയെയുടെയും കടുത്ത വെല്ലുവിളി മറികടന്നാണ് നാരായണന്‍ ജേതാവായത്.

അഭിമന്യുവും ഡെംചെങ്കോയും ഒമ്പത് റൗണ്ടില്‍ ഏഴ് പോയിന്റ് നേടിയെങ്കിലും ടൈ ബ്രേക്ക് നാരായണനെ തുണച്ചു. ആറര പോയിന്റുമായി ഇന്ത്യയുടെ മറ്റൊരു താരം എസ് പി സേതുരാമന്‍ നാലാം സ്ഥാനത്തെത്തി. ഡെന്മാര്‍ക്കിന്റെ മാഡ്‌സ് ആന്‍ഡേഴ്‌സണ്‍ 6 പോയിന്റുമായി അഞ്ചാമത് ഫിനിഷ് ചെയ്തു. കളിക്കാരുടെ മികച്ച ടൈ ബ്രേക്കുമായി അഞ്ചാം സ്ഥാനത്താണ്.

- Advertisment -

Most Popular

- Advertisement -

Recent Comments