ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടയില്‍ വംശീയാധിക്ഷേപങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ കളം വിടാനൊരുങ്ങി ഇംഗ്ലണ്ട്. താരങ്ങളെ കാണികള്‍ വംശീയ അധിക്ഷേപം നടത്തുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നീക്കം. ഇനിയും ഇതു നേരിട്ടാല്‍ മത്സരം ബഹിഷ്‌കരിച്ച് കളം വിടുമെന്ന് ഇംഗ്ലണ്ട് യുവതാരം ടാമി അബ്രഹാം പറഞ്ഞു.
ചെക് റിപ്പബ്ലിക്കും ബള്‍ഗേറിയയെയുമാണ് ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികള്‍. ഈ മത്സരങ്ങള്‍ക്ക് ഇടയില്‍ ഏതെങ്കിലും ഒരു താരം വംശീയമായി ആക്രമിക്കപ്പെട്ടാല്‍ ഇങ്ങനെ നടപടിയെടുക്കാനാണ് ടീമിന്റെ `ഒറ്റക്കെട്ടായ തീരുമാനം.
ടീമിലെ ഒരാളെ ബാധിച്ചാല്‍ എല്ലാവരെയും ബാധിച്ചതു പോലെയാണ്. ഇതു സംബന്ധിച്ച് ക്യാപ്റ്റന്‍ കെയ്ന്‍ ടീമുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. വംശീയാധിക്ഷേപം നേരിട്ട താരം ആവശ്യപ്പെട്ടാല്‍ ടീം മൊത്തമായി കളം വിടാമെന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ബള്‍ഗേറിയയില്‍ ചെക്കിലും ആരാധകര്‍ വംശീയാക്രമണം നടത്തുന്നത് നിത്യസംഭവമാണ്.