26.5 C
Kollam
Tuesday, October 8, 2024
HomeNewsഐഎസ്എല്‍ നാളെ മുതല്‍; കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ ഉദ്ഘാടന മത്സരം

ഐഎസ്എല്‍ നാളെ മുതല്‍; കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ ഉദ്ഘാടന മത്സരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 9ആം സീസണ്‍ നാളെ മുതല്‍ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30ന് മത്സരം ആരംഭിക്കും. ഇന്ത്യന്‍ ദേശീയ ടീമിന്റെ മുന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ആണ് ഈസ്റ്റ് ബംഗാളിന്റെ പരിശീലകന്‍.

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. യുവതാരങ്ങളെ ഉള്‍പ്പെടുത്തി, ലീഗിന്റെ നിര്‍ബന്ധിത ഡെവലപ്‌മെന്റ് പ്ലയേഴ്‌സ് മാനദണ്ഢം കേരള ബ്ലാസ്‌റ്റേഴ്‌സ് കൃത്യമായി പാലിച്ചിട്ടുണ്ട്. 28 അംഗ ടീമില്‍ ഏഴ് പേരാണ് മലയാളി താരങ്ങള്‍. രാഹുല്‍ കെ പി, സഹല്‍ അബ്ദുള്‍ സമദ്, ശ്രീക്കുട്ടന്‍, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, ബിജോയ് വര്‍ഗീസ്, വിബിന്‍ മോഹനന്‍ എന്നിവര്‍. ഓസ്‌ട്രേലിയന്‍ ഫോര്‍വേഡ്, അപ്പൊസ്‌തോലസ് ജിയാനു ആണ് ടീമിലെ ഏക വിദേശ ഏഷ്യന്‍ താരം. ജെസെല്‍ കര്‍ണെയ്‌റോ ആണ് ക്യാപ്റ്റന്‍.

- Advertisment -

Most Popular

- Advertisement -

Recent Comments