27.4 C
Kollam
Monday, February 3, 2025
HomeNewsSportsപ്രതീക്ഷകളോടെ കേരളാ ബ്ലാസ്റ്റേഴ്സ്

പ്രതീക്ഷകളോടെ കേരളാ ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്‍ ആറാം സീസണ്‍ ഇനി ശേഷിക്കുന്നത് രണ്ടു ദിവസങ്ങള്‍ മാത്രമാണ്. മുന്‍ വര്‍ഷങ്ങളിലേതു പോലെ അവകാശവാദങ്ങളുമായല്ല മറിച്ച് ഏറെ പ്രതീക്ഷകളോടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് എത്തുന്നത്. വ്യക്തമായ ലക്ഷ്യത്തോടെ പക്വതയാര്‍ന്ന ടീമിന്റെ ഒരുക്കങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.

കഴിഞ്ഞ രണ്ടു സീസണിലും കളത്തിനു പുറത്തായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആവേശം. എന്നാല്‍ പരിശീലകന്‍ ഷിറ്റോരിയുടെ നേതൃത്വത്തില്‍ കരുത്താര്‍ജിച്ചാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണയെത്തുക. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സെമി വരെയെത്തിച്ചയാളാണ് ഷിറ്റോരി.
ഒഗ്‌ബെചെ, ആര്‍ക്കസ്, സുയിവര്‍ലൂണ്‍, സിഡോഞ്ച എന്നിങ്ങനെ ഐ എസ് എല്ലില്‍ കഴിഞ്ഞ സീസണില്‍ കഴിവ് തെളിയിച്ച താരങ്ങള്‍ എത്തിയതും ബ്ലാസ്റ്റേഴ്‌സിനു കരുത്ത് പകരുന്നുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments