മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജന്മനാടായ റാഞ്ചിയില്‍ പര്യടനത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ടെസ്റ്റ് ടീമുകള്‍ക്ക് വിജയത്തില്‍ കുറഞ്ഞൊന്നും ആലോചിക്കാനില്ല. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് വിജയങ്ങളോടെ ഇന്ത്യ പരമ്പര നേടിയെങ്കിലും റാഞ്ചിയിലും വിജയം ആവര്‍ത്തിക്കാനൊരുങ്ങിയാണ് ഇന്ത്യ ഇറങ്ങുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള മത്സരമായതുകൊണ്ട് തന്നെ ഈ ചാമ്പ്യന്‍ഷിപ്പില്‍ ഓരോ വിജയവും ഇന്ത്യക്ക് നിര്‍ണായകമാണ്.