27.7 C
Kollam
Wednesday, November 6, 2024
HomeNewsSportsബ്ലാസ്റ്റേഴ്‌സിന് പിന്തുണ; കൊച്ചി വിടേണ്ടി വരില്ല; മുഖ്യമന്ത്രിയുടെ ഓഫിസ്

ബ്ലാസ്റ്റേഴ്‌സിന് പിന്തുണ; കൊച്ചി വിടേണ്ടി വരില്ല; മുഖ്യമന്ത്രിയുടെ ഓഫിസ്

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുന്നു എന്ന വാര്‍ത്തയെ ഗൗരവമായി സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നങ്ങളെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബ്ലാസ്റ്റേഴ്‌സിന് കൊച്ചി വിടേണ്ടി വരില്ല. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടാവും. എന്തൊക്കെ ചെയ്യണമെന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments