26.2 C
Kollam
Sunday, December 22, 2024
HomeNewsSportsമായങ്കിന്റെ ബാറ്റിംഗിന് മുന്നില്‍ കോലിയും വീണു; മുന്നില്‍ സച്ചിന്‍ മാത്രം

മായങ്കിന്റെ ബാറ്റിംഗിന് മുന്നില്‍ കോലിയും വീണു; മുന്നില്‍ സച്ചിന്‍ മാത്രം

വെറും 12 ഇന്നിംഗ്സില്‍ നിന്ന് രണ്ട് ഡബിള്‍ സെഞ്ചുറിയുമായി മുന്നോട്ട് കുതിക്കുകയാണ് മായങ്ക് അഗര്‍വാള്‍. ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ടെസ്റ്റിലും മായങ്കിന്റെ ബാറ്റ് തിളങ്ങിയപ്പോള്‍ ഇനി മുന്നില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രം. ഇന്ത്യയും -ബംഗ്ലാദേശും തമ്മില്‍ നടന്ന പരമ്പരകളില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന ചരിത്രനേട്ടത്തിനരികെയാണ് മായങ്ക് എത്തിയത്.

ഇതിന് മുന്‍പ് സച്ചിന്‍ 2004/05 സീസണില്‍ ധാക്കയില്‍ 248 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഇവിടെ ഇന്‍ഡോറില്‍ മായങ്ക് 243ല്‍ മടങ്ങി. ഇക്കാര്യത്തില്‍ 2016/17 സീസണില്‍ ഹൈദരാബാദില്‍ 204 റണ്‍സ് നേടിയ വിരാട് കോലിയാണ് മൂന്നാമത്.ബംഗ്ലാദേശിനെതിരെ 303 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ മായങ്ക് അഗര്‍വാള്‍ പുറത്താകുമ്പോള്‍ 330 പന്തില്‍ 243 റണ്‍സ് നേടിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments