ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ പാരഗ്വായില്‍ അറസ്റ്റില്‍. വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായതെന്നാണ് വിവരം. റൊണാള്‍ഡീഞ്ഞോയും സഹോദരന്‍ റോബര്‍ട്ടോയും വ്യാജ യാത്രാ രേഖകളുമായി കസ്റ്റഡിയിലാണെന്ന് പാരഗ്വായ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളേക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവരും താമസിച്ചിരുന്ന ഹോട്ടല്‍ പൊലീസ് നിരീക്ഷണത്തില്‍ തുടരുകയാണ്.
ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് റൊണാള്‍ഡീഞ്ഞോ പാരഗ്വായിലെത്തിയത്. തലസ്ഥാന നഗരമായ അസുന്‍സിയോണിലെ പ്രമുഖ ഹോട്ടലില്‍ താമസ സ്ഥലത്തെത്തിയാണ് പാരഗ്വായ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. യാത്രാരേഖകളും പിടിച്ചെടുത്തു.