26.9 C
Kollam
Tuesday, September 28, 2021
HomeMost Viewed‘സ്‌പെഷ്യൽ പാസ്‌പോർട്ട്’ വേണോ ; ദുബായിലേക്ക് വരൂ

‘സ്‌പെഷ്യൽ പാസ്‌പോർട്ട്’ വേണോ ; ദുബായിലേക്ക് വരൂ

- Advertisement -
- Advertisement -

‘സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്’ ഇനി മുതൽ ദുബൈ എക്‌സ്‌പോ 2020-ല്‍ പങ്കെടുക്കാനെത്തി മടങ്ങുന്നവര്‍ക്ക് കിട്ടും. പാസ്‌പോര്‍ട്ടിന്റെ മാതൃകയിലുള്ള 50 പേജ് ബുക്ക്‌ലെറ്റ് എക്‌സ്‌പോയുടെ സംഘാടകര്‍ വ്യാഴാഴ്ച പുറത്തിറക്കി. ഓരോരുത്തരും സന്ദര്‍ശിക്കുന്ന പവലിയനുകളുടെ സീലുകള്‍ ഈ ബുക്ക്‌ലെറ്റില്‍ പതിക്കും. എക്‌സ്‌പോ വേദിക്ക് ചുറ്റുമുള്ള സ്‌റ്റോറുകളിൽ 20 ദര്‍ഹം വിലവരുന്ന പാസ്‌പോര്‍ട്ട് ലഭ്യമാണ്. 1967-ലെ വേള്‍ഡ് എക്‌സ്‌പോ മുതലാണ് പാസ്‌പോര്‍ട്ട് നല്‍കാന്‍ തുടങ്ങിയത്. മഞ്ഞനിറത്തില്‍ ആകര്‍ഷകമായ രീതിയില്‍ പുറത്തിറക്കിയ ഈ പാസ്‌പോര്‍ട്ടില്‍ ഏകീകൃത നമ്പര്‍, വ്യക്തിയുടെ ഫോട്ടോ, വിവരങ്ങള്‍ എന്നിവ ഉണ്ടാകും. ആറു മാസത്തെ എക്‌സ്‌പോയില്‍ ഏതൊക്കെ പവലിയനുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പാസ്‌പോര്‍ട്ട് നോക്കി മനസ്സിലാക്കാം.

- Advertisement -
- Advertisement -

Leave a Reply

- Advertisment -

Most Popular

- Advertisement -

Recent Comments