കോവിഡ് -19 കായിക ലോകത്തെ നിശ്ചലമാക്കിയതോടെ ഈ വര്‍ഷത്തെ സുപ്രധാന ഫുട്ബോള്‍ മത്സരങ്ങള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി. യൂറോ 2020 സോക്കര്‍ മത്സരങ്ങളാണ് 2021ലേക്ക് മാറ്റിയതായി അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷനായ യുവേഫ അറിയിച്ചത്.
ഇത്തവണ യുവേഫയുടെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് യൂറോ2020 നടത്താനിരുന്നത്. ഡബ്ലിനിലും ബാക്കുവിലുമായി നടത്താനിരുന്ന യൂറോപ്പിന്റെ ലോകകപ്പെന്ന് വിശേഷിപ്പിക്കുന്ന യൂറോ 2020 ഇനി 2021ല്‍ നടക്കുമെന്ന് യുവേഫ അറിയിച്ചു.
ലോകത്തെ എല്ലാ ഫുട്ബോള്‍ ഫെഡറേഷനുകള്‍ക്കും അടിയന്തിര വീഡിയോ സന്ദേശത്തിലൂടെയാണ് യൂറോകപ്പ് വാര്‍ത്ത യുവേഫ അറിയിച്ചത്. ആകെ 55 ഫെഡറേഷനുകളെയാണ് യുവോഫ ബന്ധപ്പെട്ടത്. യുവേഫാ പ്രസിഡന്റ് അലക്സാണ്ടര്‍ കാഫെറിനാണ് വിവരം കൈമാറിയത്.