24.3 C
Kollam
Monday, December 23, 2024
HomeNewsWorldജവാന്‍ ദീപക് ദിലീപിന് നാടിന്റെ അന്ത്യാഞ്ജലി

ജവാന്‍ ദീപക് ദിലീപിന് നാടിന്റെ അന്ത്യാഞ്ജലി

ഔദ്യോഗികകൃത്യ നിര്‍വ്വഹണത്തിനിടെ പരിക്കേറ്റ ജവാന്‍ മരണമടഞ്ഞു. ആലപ്പാട് ശ്രായിക്കാട് ഒത്താലത്തുംമൂട്ടില്‍ ദിലീപ്-രാധാമണി   ദമ്പതികളുടെ  മകന്‍ ദീപക് ദിലീപാണ് മരണമടഞ്ഞത്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ദീപകിന് ജനുവരി 5നു മദ്ധ്യപ്രദേശിലെ അമല എയര്‍ ഫോഴ്സ് സ്റ്റേഷനില്‍വച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടെ അപകടത്തില്‍ പെട്ട് പരിക്കേറ്റ് ബംഗ്ലൂരിലെ എയര്‍ഫോഴ്സ് ഹോസ്പിറ്റലില്‍  ചികിത്സയിലായിരിക്കെ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 5  മണിയോടെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ജനുവരി 5 നു മദ്ധ്യപ്രദേശിലെ അമല എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ വെച്ചാണ് ദീപകിനു അപകടം സംഭവിച്ചത്.ആലപ്പാട് ശ്രായിക്കാട് ഒതളത്തുംമൂട്ടില്‍ ദിലീപ്-രാധാമണി   ദമ്പതികളുടെ  മകനാണ് ദീപക്. ശനിയാഴ്ച രാവിലെ 7.30 ഓടെ ഓച്ചിറയില്‍ നിന്നും വിലാപയാത്രയോടെ ശ്രായിക്കാട്സ്കൂള്‍, കരുനാഗപ്പള്ളി ബോയ്സ് ഹൈയര്‍ സെക്കെന്‍ടറി സ്കൂള്‍, തുറയില്‍ക്കുന്ന് എസഎന്‍യുപിഎസ, എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വെച്ചു. നാടിന്റെ നാനാ തുറകളില്‍ നിന്നും ആയിരങ്ങളാണ് രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച ധീരജവാന് ആദരാജ്ഞലിയര്‍പ്പിക്കാനെത്തിയത്.

തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഔദ്യോഗികബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.

ജില്ലാകലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പോലീസ് കമ്മിഷണര്‍ ശ്രീനിവാസ്, എയര്‍ ചീഫ് മാര്‍ഷല്‍ റാവ്ത്തര്‍,എംഎല്‍എ ആര്‍.രാമചന്ദ്രന്‍,  കരുനഗപ്പള്ളി എസിപിശിവപ്രസാദ്‌, തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ദീപക്കിന്റെ വാക്കുകൾ പാഴ് വാക്കല്ലെന്ന് നൊമ്പരത്തോടെ ഓർക്കുകയാണ് ശ്രായിക്കാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ആർ ശേഖരൻ.

2004-2006 ബാച്ചിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥിയായിരുന്നു ദീപക്.

ജീവിതാഭിലാഷം എന്താണെന്ന ടീച്ചറുടെ ചോദ്യത്തിന് മറുപടി നല്കിയ കുറിപ്പ്  തീരാവേദവേദനയോടെ ഓർക്കുകയാണു് ഈ അദ്ധ്യാപിക .

- Advertisment -

Most Popular

- Advertisement -

Recent Comments