27 C
Kollam
Thursday, November 21, 2024
HomeNewsWorldതുര്‍ക്കി സൈന്യം സിറിയയിലേക്ക്

തുര്‍ക്കി സൈന്യം സിറിയയിലേക്ക്

കുര്‍ദ് വിമതര്‍ക്കെതിരെ പോരാടുന്നതിന് സിറിയ-ഇറാഖ് അതിര്‍ത്തിയിലേക്ക് തുര്‍ക്കി സൈന്യത്തെ അയക്കുന്നു. സിറിയയില്‍ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിറിയയിലേക്ക് തുര്‍ക്കി സൈന്യം എത്തുന്നത്.

അതിര്‍ത്തിയിലെ സിറിയന്‍ സൈന്യത്തിനൊപ്പം തുര്‍ക്കി സേനയും ഉടന്‍ ചേരും. തുര്‍ക്കിയുടെ ഐ.എസ് വിരുദ്ധ പോരാട്ടങ്ങളെ തടയുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ കുര്‍ദുകള്‍ കൂറുമാറണമെന്നും തുര്‍ക്കി സൈനിക മേധാവി അറിയിച്ചു.
സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ് സിനൊപ്പം യു.എസ് സേനയുടെ സഹായികളായാണ് കുര്‍ദ് വിമതര്‍ പോരാടിയിരുന്നത്. സിറയയില്‍ നിന്ന് കുര്‍ദ് വിമതരെ തുടച്ച് നീക്കാനാണ് തുര്‍ക്കിയുടെ സൈനിക നടപടി. ഇറാഖ്- സിറിയ അതിര്‍ത്തിയിലൂടെയുള്ള കുര്‍ദുകളുടെ സഞ്ചാരപാത അടക്കുക എന്നതാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്.

സിറയയുടെ വടക്ക് കിഴക്കന്‍ മേഖലയാണ് കുര്‍ദ് വിഭാഗങ്ങളുടെ സ്വാധീനപ്രദേശം.

- Advertisment -

Most Popular

- Advertisement -

Recent Comments