26.3 C
Kollam
Sunday, September 29, 2024
HomeNewsWorldട്രംപാണെന്റെ ഐശ്വര്യം, ട്രംപിനുവേണ്ടി എല്ലാ വെളളിയാഴ്ചയും വൃതം നോക്കുന്ന ഒരു ഇന്ത്യക്കാരനുണ്ട് ; അദ്ദേഹത്തിന്റെ ആഗ്രഹം...

ട്രംപാണെന്റെ ഐശ്വര്യം, ട്രംപിനുവേണ്ടി എല്ലാ വെളളിയാഴ്ചയും വൃതം നോക്കുന്ന ഒരു ഇന്ത്യക്കാരനുണ്ട് ; അദ്ദേഹത്തിന്റെ ആഗ്രഹം ഇത്രമാത്രം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിശേഷണം പല വിധമാണ്. യുദ്ധക്കൊതിയനെന്നും, വിഡ്ഢിയെന്നും വംശവെറിയനുമെന്നൊക്കെ അദ്ദേഹത്തെ ചിത്രീകരിക്കുന്നവരുണ്ട്. എന്നാല്‍ തെലങ്കാന സംസ്ഥാനത്തെ ജന്‍ഗാവണ്‍ ജില്ലയിലുള്ള ബുസ കൃഷ്ണയെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല ട്രംപ്, അദ്ദേഹം ദൈവതുല്യനാണ്. അതിനാല്‍ വീടിനു ചേര്‍ന്ന് ട്രംപിന്റെ ആറടി ഉയരമുള്ള പ്രതിമ സ്ഥാപിച്ച് നിത്യപൂജ നടത്തുരയാണ് ഈ യുവാവ്. തീര്‍ന്നില്ല ട്രംപിന്റെ ആയൂര്‍ ആരോഗ്യം കാത്ത് രക്ഷിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചയും ഉണ്ണാവ്രതവും വര്‍ഷങ്ങളായി ഇദ്ദേഹം അനുഷ്ഠിക്കുന്നുണ്ട്. ഇതു കൂടാതെ ബുസാല്‍ സഞ്ചരിക്കുമ്പോഴെല്ലാം ട്രംപിന്റെ ഒരു ചിത്രവും കൂടെ കൊണ്ടു പോകും, ഏതു ജോലിയും ആ ചിത്രം എടുത്തുവച്ച് ഒരു നിമിഷം പ്രാര്‍ത്ഥിച്ചതിന് ശേഷമേ തുടങ്ങുകയുള്ളു.

അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്ന വേളയില്‍ അദ്ദേഹത്തെ ഒന്നു നേരില്‍ കാണുവാന്‍ ഭാഗ്യം ഉണ്ടാവുമോ എന്ന ചിന്തയിലാണ് ഇപ്പോള്‍ ബുസാല്‍. ഇതിനായി കേന്ദ്രം കനിയണമെന്ന അപേക്ഷയും അദ്ദേഹം മുന്നില്‍ വച്ചു കഴിഞ്ഞു. ട്രംപിനോടുള്ള ആരാധന കണക്കിലെടുത്ത് ബുസാല്‍ കൃഷ്ണയെ ഇപ്പോള്‍ നാട്ടുകാര്‍ ട്രംപ് കൃഷ്ണ എന്നാണ് വിളിക്കുന്നത്, തീര്‍ന്നില്ല അദ്ദേഹത്തിന്റെ വീട്ടു പേര് ട്രംപ് ഹൗസ് എന്നും മാറ്റി. ഈ മാസം 24ന് ഇന്ത്യയിലെത്തുന്ന ട്രംപിന് ബുസാലിനെ കാണാനായില്ലെങ്കിലും ഈ കഥയെങ്കിലും മോദി അദ്ദേഹത്തിനോട് പറയുമായിരിക്കും എന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍ .

- Advertisment -

Most Popular

- Advertisement -

Recent Comments