27.1 C
Kollam
Tuesday, December 3, 2024
HomeMost Viewedനാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ; ഒമാനില്‍ മണ്ണിടിഞ്ഞ് രണ്ടു തൊഴിലാളികള്‍ മരിച്ചു

നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ; ഒമാനില്‍ മണ്ണിടിഞ്ഞ് രണ്ടു തൊഴിലാളികള്‍ മരിച്ചു

നാശം വിതച്ച് ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് പതിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായത്. കനത്ത മഴയും വെള്ളക്കെട്ടും നാശ നഷ്ടം വര്‍ധിപ്പിച്ചു. ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഒമാനില്‍ മണ്ണിടിഞ്ഞു വീണു രണ്ടു തൊഴിലാളികള്‍ മരിച്ചു. റൂസൈല്‍ വ്യവസായിക മേഖലയിലാണ് അപകടം ഉണ്ടായത്.
ഒമാന്റെ തീരമേഖലകളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. മുസന്ന – സുവെഖ് വിലായത്തുകളില്‍ അതിശക്തമായ കാറ്റോടും കനത്ത മഴയോടുംകൂടി ഷഹീന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയായിരുന്നു ചുഴലിക്കാറ്റിന് ഉണ്ടായിരുന്നത്. പിന്നീട് വേഗത 102 മുതല്‍ 116 കിലോമീറ്റര്‍ വരെയായി കുറഞ്ഞു. വെള്ളപ്പാച്ചിലില്‍ ഒരു കുട്ടി മരിച്ചിരുന്നു.ഒമാനിൽ ഇന്നും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments