കൊല്ലം ചരിത്രപരമായി പല വസ്തുവകകളിലും വേറിട്ടുനിൽക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാന വാണിജ്യ വ്യാവസായിക കേന്ദ്രമായിരുന്നു. ദേശിങ്ങനാട് എന്നറിയപ്പെടുന്ന കൊല്ലം ചരിത്രസംഭവങ്ങളുടെ വിസ്മയമാണ്. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു കൊല്ലം. അറബികൾ, ഗ്രീക്കുകാർ, ഫിനീഷ്യൻമാർ, റോമാക്കാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു. കൊല്ലത്തിന്റെ വൈദേശിക ബന്ധം പിൽക്കാലത്ത് കൊല്ലത്തിനെ ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്ന നാമധേയത്തിൽ എത്തിക്കുകയുണ്ടായി. ഈ വൈദേശിക ബന്ധം കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതിൽ തങ്കശ്ശേരി എന്ന സ്ഥലം വഹിച്ച പങ്ക് ഏറെ വലുതാണ്.